1000 രൂപ പോലും ചെലവില്ലാതെ ആനവണ്ടിയില്‍ ഊട്ടി കണ്ടുവരാം

Swift-bus
Image from KSRTC SWIFT official page
SHARE

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ(കെഎസ്ആർടിസി) പുതിയ വിഭാഗമാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ഓടുന്ന ബസുകൾ ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ആരംഭിച്ചത്. ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ ചെലവിലും സുഖകരമായി ഒരുക്കുന്ന കെ സ്വിഫ്റ്റ് സര്‍വീസ് ഇതിനോടകം തന്നെ യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. 

ഇക്കഴിഞ്ഞ മെയ് 18- ന് തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കും ചെന്നൈയിലേക്കും കെ-സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ദിവസവും രണ്ടു സര്‍വീസുകളാണ് തിരുവനന്തപുരത്ത് നിന്നും ഊട്ടിയിലേക്ക് ഉള്ളത്. 

തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാണ് സർവീസ് നടത്തുന്നത്. വൈകീട്ട് 6.30 നാണ് തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ഊട്ടി ബസ് പുറപ്പെടുന്നത്. ഈ ബസ് അര്‍ദ്ധരാത്രി 12.45 നു തൃശ്ശൂരില്‍ എത്തും. പിന്നീട് ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി രാവിലെ അഞ്ചരയ്ക്ക് ഊട്ടിയില്‍ എത്തും. തിരികെ രാത്രി 7 മണിക്ക് ഊട്ടിയില്‍ നിന്നും തിരിക്കുന്ന ബസ്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരാള്‍ക്ക് 691രൂപയാണ് ടിക്കറ്റ് നിരക്ക്. 

swift-bus1

തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്പൂര്‍ ഗൂഢല്ലൂര്‍  വഴി രാവിലെ 7.20 തിന് ഊട്ടിയില്‍ എത്തുന്ന രണ്ടാമത്തെ  സര്‍വീസ്. തിരികെ ഊട്ടിയില്‍ നിന്നും രാത്രി 8 മണിക്ക് സര്‍വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരാള്‍ക്ക് 711 രൂപയാണ് ഈ ബസിനുള്ള ടിക്കറ്റ് ചാര്‍ജ്.

ooty-trip

വളരെ മികച്ച സൗകര്യങ്ങളാണ് ഈ ബസിനുള്ളില്‍ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ആകെ 42 സീറ്റുകളാണ് ബസില്‍ ഉള്ളത്. പുറകിലേക്ക് ചാഞ്ഞിരിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച പുഷ്ബാക്ക് സീറ്റുകള്‍ ഏറെ സൗകര്യപ്രദമാണ്. ഓരോ സീറ്റിലും ബോട്ടില്‍ ഹോള്‍ഡര്‍, മാഗസിന്‍ ഹോള്‍ഡര്‍, ഫോണ്‍ ചാർജ് ചെയ്യുവാനുള്ള സൗകര്യം, കാല്‍ നീട്ടിവയ്ക്കാനുള്ള വയ്ക്കാനുള്ള പ്രത്യേക സംവിധാനം, ബാഗുകള്‍ക്കായുള്ള റാക്ക് തുടങ്ങി ഒട്ടനേകം സൗകര്യങ്ങള്‍ ഈ ബസിനുള്ളിലുണ്ട്.

കണ്ടക്ടര്‍ കം ഡ്രൈവര്‍

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്കാരമായ ‘കണ്ടക്ടര്‍ കം ഡ്രൈവര്‍’ സംവിധാനമാണ് ഈ ബസില്‍ ഉള്ളത്. രണ്ടു ഡ്രൈവര്‍മാരാണ് ബസില്‍ ഡ്രൈവര്‍ ആയും കണ്ടക്ടര്‍ ആയും ജോലി ചെയ്യുക. രണ്ടുപേരും മാറിമാറി ഓടിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. 

ksrtc-swift-bus

രണ്ടു ബസുകള്‍ക്കും ഉള്ള ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksrtcswift.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

English Summary: Ksrtc Swift Launches new Services to Ooty and Chennai

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA