കായൽഭംഗിയും രുചിയൂറും വിഭവങ്ങളും; കുമ്പളങ്ങിയില്‍ തോണിയിലേറി അനിഖയുടെ യാത്ര

anikha
Image from Instagram
SHARE

ബാലതാരമായെത്തി, തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് മഞ്ചേരിക്കാരിയായ അനിഖ സുരേന്ദ്രന്‍. 2010-ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയിലെ തുടക്കക്കാരി എന്നതിലുപരി മികച്ച അഭിനയം കാഴ്ചവച്ച അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. ഇപ്പോൾ ബാലതാരം എന്ന ലേബൽ മാറിയിരിക്കുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുന്നുണ്ട്. സിനിമപോലെ തന്നെ യാത്രകള്‍ നടത്താനും അനിഘയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ മനോഹരമായ യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് അനിഖ. 

കുമ്പളങ്ങിയില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ. കായലിലൂടെ തോണിയില്‍ യാത്ര ചെയ്യുന്ന അനിഖയെ ചിത്രങ്ങളില്‍ കാണാം. സെലിബ്രിറ്റികള്‍ മാത്രമല്ല, കേരളത്തിലെ കൊച്ചിയിലുള്ള കുമ്പളങ്ങി എന്ന പ്രകൃതിമനോഹരമായ കൊച്ചു ഗ്രാമത്തെ തേടി വിദേശത്ത് നിന്നും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. അത്രയധികം മനോഹര കാഴ്ചകളും രുചികളും അനുഭവങ്ങളുമെല്ലാമാണ് കുമ്പളങ്ങി എന്ന സുന്ദരി സഞ്ചാരികള്‍ക്കായി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമാണ് കുമ്പളങ്ങി. പതിനാറു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപില്‍ ഇന്ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ വസിക്കുന്നു.

kumbalangi-village-tourism3

കൃഷിക്ക് പുറമേ, കുമ്പളങ്ങിക്കാരുടെ പ്രധാന ജീവിതമാര്‍ഗമാണ്‌ മത്സ്യബന്ധനം. എവിടെ നോക്കിയാലും ചീനവലകള്‍ കാണാമെന്നത് ഈ നാടിന്‍റെ പ്രത്യേകതയാണ്. ഏകദേശം നൂറോളം ചീനവലകള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് കണക്ക്. ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകകരമാണ് ഇവയുടെ കാഴ്ച. 

ചുറ്റുമുള്ള കായൽഭംഗി കൺനിറയെ കണ്ട് രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന നിരവധി ‘ഹോംസ്റ്റേ’കളുണ്ട് കുമ്പളങ്ങിയില്‍. അപ്പപ്പോള്‍ പിടിച്ച് പാകംചെയ്യുന്ന മീന്‍ അടക്കമുള്ള ഫ്രഷ്‌ വിഭവങ്ങള്‍ ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രധാനമേന്മ.

kumbalangi-village-tourism1

2003 ൽ കേരള സർക്കാർ കുമ്പളങ്ങിയെ മാതൃകാ ഗ്രാമമായി തിരഞ്ഞെടുത്തിരുന്നു.. കുമ്പളങ്ങിയുടെ ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പുരോഗതിക്കായി 'കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പദ്ധതി'യും ആവിഷ്കരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതോടൊപ്പം തന്നെ വിനോദസഞ്ചാരത്തിലൂടെ പ്രദേശവാസികളെയും സമ്പദ്‌വ്യവസ്ഥയെയും സഹായിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

kumbalangi-village-tourism

പദ്ധതിയുടെ ഭാഗമായി, മതിയായ സൗകര്യമുള്ള നിരവധി വീടുകള്‍ ഹോംസ്റ്റേകളായി മാറ്റിയത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ്. ഇത്തരം ഹോംസ്റ്റേകളില്‍, സഞ്ചാരികൾക്ക് ആതിഥേയ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും ഗ്രാമപ്രദേശത്ത് കൂടി നടക്കാനും മത്സ്യബന്ധനം കാണാനും മീന്‍ പിടിക്കാനും ബോട്ടിങ്ങിനും ഫാമുകൾ സന്ദർശിക്കാനുമൊക്കെ സൗകര്യമുണ്ട്.

English Summary: Anikha Shares Travel Pictures from Kumbalangi 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA