കോടമഞ്ഞിൽ പൊതിഞ്ഞ മൂന്നാർ; അവധിയാഘോഷമാക്കി കുഞ്ചാക്കോ ബോബൻ

kunchacko-boban-travel
SHARE

മഞ്ഞുമൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും നൂൽമഴയുമൊക്കെയായി സഞ്ചാരികളെ മാടിവിളിക്കുകയാണ് മൂന്നാർ. വേനലവധി കഴിഞ്ഞാലും മൂന്നാറിൽ തിരക്കൊഴിഞ്ഞ ദിവസങ്ങളില്ല. പ്രകൃതിയോട് ചേർന്ന് കുറച്ചു ദിവസങ്ങൾ ചെലവിടാനായി നിരവധിപേരാണ് മൂന്നാറിന്റെ ഹൃദയത്തിലേക്ക് വിരുന്നെത്തുന്നത്.

യാത്രയെ പ്രണയിക്കുന്ന കുഞ്ചാക്കോ ബോബനും മൂന്നാറില്‍ അവധിയാഘോഷമാക്കുകയാണ്. മൂടൽമഞ്ഞിൽ പൊതിഞ്ഞ മൂന്നാറിന്റെ കാഴ്ചയും താമസിക്കുന്നിടവുമൊക്കെയായി ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ആസ്വദിക്കാവുന്ന മൂന്നാറിന് മുഖച്ചാർത്തേകിയ റിസോർട്ടായ ചാണ്ടീസ് വിൻഡി വുഡ്സിൽ നിന്നുമുള്ള വിഡിയോയാണ് ചാക്കോച്ചൻ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകനും ഒരുമിച്ച ചിത്രം പ്രിന്റ് ചെയ്ത മഗ്ഗും വിഡിയോയിൽ കാണാം. മനോഹരമായ സമ്മാനം നൽകിയ ചാണ്ടീസ് വിൻഡി വുഡ്‌സിന് നന്ദിയും വിഡിയോടൊപ്പം കുഞ്ചാക്കോ കുറിച്ചിട്ടുണ്ട്.

munnar-trip

ചുരുങ്ങിയ നാളുകൾക്കുള്ളില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മാറിയ റിസോർട്ടാണ് ചാണ്ടീസ് വിൻഡി വുഡ്‌സ്. പ്രകൃതിയോട് ഇണങ്ങിച്ചേർന്നാണ് ഇൗ റിസോർട്ട് പണിതുയർത്തിയിരിക്കുന്നത്. മറ്റു റിസോർട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പുതുമകൾ സമ്മാനിക്കുന്നുണ്ടിവിടം. റിസോട്ടിന്റെ ഉൾഭാഗത്തു തന്നെ വെള്ളച്ചാട്ടം അതിലുപരി പച്ചപ്പ് വിരിച്ചു കിടക്കുന്ന മൂന്നാറിന്റെ താഴ്‍‍‍വരകൾ ഒപ്പിയെടുക്കുന്ന രൂപത്തിലാണ് എല്ലാ റൂമുകളുടെയും ബാൽക്കണി സജ്ജീകരിച്ചിരിക്കുന്നത്. 

റിസോട്ടിന്റെ റൂമിലേക്ക് പോകുന്ന വഴിയും മനോഹരമായ കാടിന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്നതാണ്. റിസോർട്ടിലെ ബാല്‍ക്കണിയിലിരുന്നാൽ കോട പൊതിഞ്ഞ മലമടക്കുകളുടെ കാഴ്ചയും ആസ്വദിക്കാം. 

തിരക്കിലേറി മൂന്നാർ

munnar-tourism1.jpg.image.845.440

വേനലവധി കഴിഞ്ഞുവെങ്കിലും മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മഞ്ഞും മഴയും ആയതോടെ നിരവധിപേരാണ് കാഴ്ചകൾ കണ്ട് താമസിക്കുവാനായി ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. മൂന്നാറിന്റെ സൗന്ദര്യം വാക്കുകളിൽ ഒതുക്കാനാവില്ല. ‌മൂന്നാറിൽ സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങളുണ്ട്.

English Summary: Kunchacko Boban Shares Video from Munnar

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA