ADVERTISEMENT

ചേട്ടാ ഒരു സണ്ണി... ഒരു രമേശും സുരേഷും, ഇക്ക ഒരു ഏഴിമല പൂഞ്ചോല,, എന്താണ് കഥ? ഇതോക്കെ കേട്ടാൽ ആരുടെ കിളിയാണ് പാറാത്തത്. കണ്ണുമിഴിക്കേണ്ട, സിനിമാ ലോകം കീഴടക്കിയ രുചിശാലയെക്കുറിച്ചാണ് പറയുന്നത്. ഷേയ്ക്കിന്റെയും ജ്യൂസിന്റെയും രുചി നുകർന്ന് കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കണോ? എങ്കിൽ പോകാം അഞ്ചുവിളക്കിന്റെ നാട്ടിലെ അലിടെ കടയിലേക്ക്. വൈകുന്നേരം എന്നില്ല ഏതു സമയത്തും അലിടെ കടയിൽ പെരുന്നാളിനുള്ള തിരക്കാണ്. ഷേയ്ക്കിന്റെയും കുലുക്കിയുടെയും വെറൈറ്റി പേരിൽ മാത്രമല്ല സ്വാദിലും നോ കോമ്പ്രമൈസ്, ഇവിടുത്തെ ഒാരോ വിഭവങ്ങൾക്കും ആരാധകർ ഏറെയാണ്.

ചങ്ങനാശ്ശേരി, പെരുന്ന ജംഗ്ഷനിൽ നിന്ന് ചന്ദനകുടം നടക്കുന്ന പുതൂര്‍ മുസ്ലിം പള്ളിലേക്ക് പോകുന്ന വഴിയിലാണ് അലിക്കാന്റെ കട. കേട്ടറിവിനെക്കാൾ വലുതാണ് അലീക്കാന്റെ മാജിക്‌ എന്ന സത്യം ഇവിടെ എത്തുന്നവർക്ക് മനസ്സിലാകും. നാവിന്റെ മുകുളങ്ങളെ രസിപ്പിക്കുന്ന കുലുക്കിയും ഷേയ്ക്കും ഒരു തവണ രുചിച്ചവർ വീണ്ടും ഇവിടേക്ക് മടങ്ങി എത്തും. കുഞ്ഞൻ കുഞ്ഞാലി, ഷാജി പാപ്പന്റെ പിങ്കി, ജമ്പനും തുമ്പനും, രമേഷും സുരേഷും, ഹൈദ്രാലി മരയ്ക്കാർ, ഉമ്മച്ചിക്കുട്ടി അങ്ങനെ നീളുന്ന വൈറൈറ്റി പേരുകൾ. പേര് കേൾക്കുമ്പോ തന്നെ ടേസ്റ്റ് ചെയ്യാൻ തോന്നുമെന്നതിൽ സംശയമില്ല.

alis-magic-juice

ഓരോ വെറൈറ്റിയും ഒരൊന്നൊന്നര വറൈറ്റിയാണ്. എമണ്ടൻ ഗ്ലാസിൽ കുടിച്ചാൽ വയർ നിറയും. രുചിയും ക്വാണ്ടിറ്റിയുമാണ് മെയിൻ. ഡിക്യൂനെയോ സണ്ണി ചേച്ചിയോ തട്ടിയാൽ വയർ ഫുള്ളാകും. നല്ല ഐസ് ഇട്ട് കുളിർപ്പിച്ചു നൽകുന്ന ഏതേലും ഒരെണ്ണം തട്ടിയാൽ മതി പിന്നെ ഫ്ലാറ്റ്...! രുചിയൂറും െഎറ്റമാണ്.

പൊളി െഎറ്റംസ് തന്നെ

ഒാരോ കുലുക്കിയുടേയും ഷേയ്ക്കിന്റെയും മേക്കിങ്ങും പ്രസന്റേഷനും കിടുവാണ്. ...ന്നാ ഒരു കിങ് കോബ്ര ഐസ്ക്രീം സൈഡിൽ പിടിപ്പിച്ചു ഒരു ഡാർക്ക് ഫാന്റസിം പൊട്ടിച്ചിട്ടു, അതിനകത്തുള്ള ആ ചോക്ലേറ്റ് ഫില്ലിങ്ങു തൂവിയതാണ് കിംഗ് കോബ്ര. ഇനി ഒരു നാരങ്ങയും പിഴിഞ്ഞു. കസ് കസും ഐസും പൊട്ടിച്ചു, ചേർത്തു ഓറഞ്ച് ജ്യൂസും മാംഗോ ജ്യൂസിനുമൊപ്പം പിങ്ക് കളറും വന്നാൽ സണ്ണി റെഡിയാകും. ഇനി അതൊരു നീല കളറാണേല്‍ ഡിക്യു ആയി, അതൊരു പിങ്കാണേൽ ടൊവിനോ ആയി. നിറം മാത്രമല്ല രുചിയിലും വ്യത്യാസമുണ്ട്.

അലിക്കേടെ കൂൾ ഐറ്റംസ് മാത്രമല്ല, അലീക്ക തന്നെ വെറൈറ്റി

ഈ മാജിക്കൊക്കെ വിരിയുന്ന അലിക്കാന്റെ കലവറ ചെറുതാണ്. കഷ്ടിച്ച് മൂന്നുപേർക്ക് നിന്നു തിരിയാനുള്ള ഇടം. കഴിഞ്ഞില്ല ഇവർ എല്ലാ വീക്കിലും ഓരോ സ്പെഷ്യൽ വച്ച് കണ്ടുപിടിക്കും. ആ ഐറ്റംസ് സ്ഥിരം കസ്റ്റമേഴ്‌സൊക്കെയുള്ള വാട്ടസാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്യും. ഇൗ രുചിയിടം വെറൈറ്റി തന്നെ. അലിക്കേടെ കൂൾ ഐറ്റംസ് മാത്രമല്ല, അലീക്ക തന്നെ വെറൈറ്റിയാണ്.

അലിക്കാക്ക് ഇതു മാത്രല്ല. ഇത്തിരി മാറി അതേ ലൈനിൽ തന്നെ മറ്റൊരു കടയുമുണ്ട്. അതാണ് ഉമ്മച്ചികുട്ടി. അവിടുത്തെ സ്പെഷ്യൽ കരിക്ക് ഷേക്ക്‌ ആണ്. അലിക്കാടെ ഉമ്മാടെ പൊടിക്കൈ ആണ് ഉമ്മച്ചിക്കുട്ടീടെ മാനുഫാക്ച്വറിങ് ട്രിക്ക്. വെറൈറ്റി രുചിയാറിയാൽ റെഡിയാണോ? ഒന്നുകൊണ്ടും മടിക്കേണ്ട... നേരെ പോകാം അലിടെ കടയിലേക്ക്.

English Summary: Eatouts Alis Magic Juice Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com