പ്രകൃതി സുന്ദരമായ ഏലക്കാടിനുള്ളിൽ താമസിച്ച് അമൃത സുരേഷ്: വിഡിയോ

amruthasuresh
Image From Instagram
SHARE

തേക്കടിയിലെ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വിഡിയോയുമായി ഗായിക അമൃത സുരേഷ്. പ്രകൃതിസുന്ദരമായ റിസോര്‍ട്ടില്‍ നിന്നുമുള്ള കാഴ്ചകളാണ് ഇന്‍സ്റ്റഗ്രാമില്‍ അമൃത പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം.

Mystic-Mayapott-Thekkady1
Image from Mystic Mayapott official site

തേക്കടിയില്‍ ഏലത്തോട്ടങ്ങൾക്കിടയില്‍ ഒരുക്കിയ മനോഹരമായ ഒരു അനുഭവമാണ് ഇൗ റിസോര്‍ട്ട്. കാടിന്‍റെ കുളിരും മനോഹരമായ കൊത്തുപണികളും നാവില്‍ കൊതിയൂറുന്ന രുചികളുമെല്ലാം ആസ്വദിച്ച്, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് ഇവിടമെന്ന് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നു. ചുറ്റുമുള്ള പ്രകൃതിയുമായി വളരെയധികം ഇഴചേര്‍ന്നുപോകുന്ന കലയും രൂപകൽപനയുമാണ് റിസോര്‍ട്ടിനുള്ളത്.

മനോഹരമായ പച്ച നിറത്തിലുള്ള തടി ബെഞ്ചുകളും കസേരകളും നിറഞ്ഞ റസ്‌റ്ററന്‍റ് ആണ് മറ്റൊരു അനുഭവം. ഭക്ഷണം കഴിഞ്ഞ ശേഷം കാട്ടിനുള്ളിലൂടെ നടക്കാം. ഏലം സംസ്കരണ യൂണിറ്റ് സന്ദര്‍ശിച്ച്, അവിടുത്തെ സംസ്കരണ രീതികള്‍ നേരിട്ട് കാണാം.

Mystic-Mayapott-Thekkady
Image from Mystic Mayapott official site

തേക്കടി കാഴ്ചയിലേക്ക്

thekkady-tourism

മിടുമിടുക്കിയാണ് ഇടുക്കിയെന്നു പറയേണ്ടതില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഇത്രയധികം സുന്ദരമായയിടങ്ങൾ ഉള്ള വേറൊരു നാടും നമുക്കില്ല. സുന്ദരമായ പ്രകൃതി മാത്രമല്ല, അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട് ഇടുക്കി.

എത്രകണ്ടാലും അനുഭവിച്ചാലും ഒരിക്കലും അന്നാട്ടിലെ കാഴ്ചകൾ ആർക്കും മടുക്കില്ല. അതുകൊണ്ടു തന്നെയാകണം ഒഴിവുദിവസങ്ങളിൽ ഒരു യാത്രക്ക് പദ്ധതികൾ തയാറാക്കുമ്പോൾ  ആ പട്ടികയിൽ മൂന്നാറിനും തേക്കടിക്കുമൊക്കെ ഇപ്പോഴും ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. 

Thekkady-lake
മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശമായ തേക്കടി തടാകത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ ബോട്ടിൽ മുല്ലപ്പെരിയാറിലേക്ക് ഉദ്യോഗസ്ഥരുമായി പോകുന്നു. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരു സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ. കണ്ടുമടുത്ത തേക്കടി കാഴ്ചകൾക്ക്  പുത്തനുണർവ് നൽകും പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും ഗ്രാമ്പിയും അബ്രഹാമിന്റെ സുഗന്ധനവ്യഞ്ജന തോട്ടവുമെല്ലാം. തേക്കടി കാണുന്ന കൂട്ടത്തിൽ ഇവകൂടി കാണാം,  യാത്രയെ കൂടുതൽ സുന്ദരമാക്കുകയും ചെയ്യാം.

English Summary: Amrutha Suresh Shares Travel Videos from Mystic Mayapott Thekkady

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS