1000 രൂപയിൽ താഴെ മാത്രം; കോട്ടയത്തു നിന്ന് ആനവണ്ടി കയറിയാൽ ഇത്രയും സ്ഥലങ്ങൾ കാണാമോ?

ksrtc-travel
Image from KSRTC Munnar Facebook page
SHARE

മഴയുടെ കുളിരിൽ കാടും മലയും താണ്ടി ആനവണ്ടിയിൽ യാത്ര നടത്തിയാലോ? കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്ര അതാണ് കെഎസ് ആർടിസി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ആനവണ്ടി ഉല്ലാസയാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികളും കുടുംബവുമായി വിനോദയാത്ര പ്ലാൻ ചെയ്യുന്നവർ കെഎസ് ആർടിസിയാണ് തിരഞ്ഞെടുക്കുന്നത്. സ്വന്തമായി വാഹനമോടിച്ച് പോകാതെ ഒരുകൂട്ടും ആളുകളുമായി ബസ്സിനുള്ളിൽ കളിച്ചും രസിച്ചും അടിച്ചുപൊളിച്ചൊരു യാത്ര, അതോടെ ആനവണ്ടി യാത്ര വൻഹിറ്റായി. 

ജൂലൈ മാസത്തില്‍ ജില്ലയിലെ വിവിധ ഡിപ്പോയിൽ നിന്നും നിരവധി ട്രിപ്പുകൾ കെഎസ് ആർടിസി ഒരുക്കിയിട്ടുണ്ട്. കോട്ടയത്തുനിന്ന് കേരളത്തിന്റെ വിവിധ ടൂറിസ്റ്റ് മേഖലകളിലേക്കുള്ള ഉല്ലാസയാത്ര പാക്കേജുകൾ അറിയാം. 

കോട്ടയം – മലക്കപ്പാറ ട്രിപ്പ്

ജൂലൈ 9നും 24നുമാണ് കോട്ടയത്ത് നിന്ന് മലക്കപ്പാറ ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ചാർജ് മാത്രം 600 രൂപ. ഭക്ഷണവും മറ്റ് എൻട്രി പാസുകളും യാത്രക്കാർ വഹിക്കേണ്ടതാണ്. രാവിലെ 6 മണിക്ക് കോട്ടയം ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തുമ്പൂർമുഴി,അതിരപ്പിള്ളി വ്യൂ പോയിന്റ്, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടോ ഷൂട്ടിനും അവസരമുണ്ട്. ബുക്കിങ്ങിന് വേണ്ടി വിളിക്കേണ്ടത്: വിഷ്ണു, 8547564093.

കോട്ടയം - മൺട്രോത്തുരുത്ത് ട്രിപ്

ആനവണ്ടിയിലേറിയുള്ള ഉല്ലാസയാത്ര മഞ്ഞിൽ പൊതിഞ്ഞ ഹിൽസ്റ്റേഷനുകളിലേക്ക് മാത്രമല്ല ഗ്രാമീണസൗന്ദര്യത്തിലേക്കും യാത്ര ആരംഭിച്ചിരിക്കുകയാണ് കെഎസ് ആർടിസി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര.

ksrtc-munnar-trip

ഇൗ മാസം 31ന് മൺറോതുരുത്തിലേക്ക ഏകദിനയാത്രയാണ് കോട്ടയം കെഎസ് ആർടിസി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽ നിന്ന് രാവിലെ 6 മണിയ്ക്ക് പുറപ്പെട്ട് രാത്രി ഏകദേശം 9 മണിയ്ക്ക് തിരികെ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കായി ഒരാൾക്ക് 825 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ കായൽ സൗന്ദര്യം ആസ്വദിച്ചുള്ള കനോയിങ്ങും ഇൗ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.

കോട്ടയം- ഇഞ്ചത്തൊട്ടി യാത്ര

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്കുള്ള യാത്രയാണ് കെഎസ് ആർടിസി ഒരുക്കിയിരിക്കുന്നത്. ഇൗ മാസം 10ന് രാവിലെ 6 മണിയ്ക്കാണ് യാത്ര പുറപ്പെടുന്നത്. ടിക്കറ്റ്, ഭക്ഷണവും ചേർത്ത് 700 രൂപയാണ് നിരക്ക്.  പെരിയാറിലൂടെയുള്ള കയാക്കിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. ബുക്കിങ്ങിനായി വിളിക്കാം: വിജു കെ. നായർ, 9495876723.

English Summary: Ksrtc Announces Budget Trips from Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS