ഒരുപാട് ഓർമകൾ സമ്മാനിച്ച ദിവസം; മഴയുടെ കുളിരിൽ യാത്ര ആഘോഷമാക്കി ജ്യോത്സന

Jyotsna
SHARE

മഴയുടെ കുളിരിൽ പ്രകൃതിയുടെ സൗന്ദര്യം നുകർന്നുള്ള മൺസൂൺ യാത്രയിലാണ് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന. കുടുംബമായി അവധിക്കാല ആഘോഷത്തിലാണ് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമത്തിൽ ജ്യോത്സന പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനോടൊപ്പം ഒരുപാട് ഓർമകൾ സമ്മാനിച്ച ഒരു ദിവസം എന്നും കുറിച്ചിട്ടുണ്ട്.

പഠിക്കുന്ന കാലഘട്ടത്തിൽ മിക്കവർക്കും ഇഷ്ടക്കുറവ് തോന്നുന്ന വിഷയമായിരുന്നു ഹിസ്റ്ററി. വർഷങ്ങളും ചരിത്രപരമായ വിഷയങ്ങളും മറ്റും കൃത്യമായി വായിച്ചു പഠിച്ചുവയ്ക്കാൻ പലരും മറക്കും അതു തന്നെയായിരുന്നു മിക്കവരുടെയും പ്രശ്നം. തന്റെ കാര്യത്തിൽ നേരെ വിപരീതമായിരുന്നു, എറ്റവും ഇഷ്ടപ്പെട്ട വിഷയം ഹിസ്റ്ററിയായിരുന്നു. ചരിത്രപരമായ കാര്യങ്ങളെക്കുറിച്ചറിയാനും പഠിക്കുവാനും ഒരുപാട് ഇഷ്ടമായിരുന്നു, ജ്യോത്സന പറയുന്നു. 

ഹിസ്റ്ററി പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചിട്ടുണ്ട് അവിടങ്ങളിലൊക്കെ പോകണമെന്ന്. ദൈവാനുഗ്രഹത്താൽ കുറേയധികം സ്ഥലങ്ങളിലേക്ക് പോകാൻ സാധിച്ചിട്ടുണ്ട്. കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും എല്ലാം നിറഞ്ഞ കാഴ്ചകള്‍ ഒരുപാട് ഇഷ്ടമാണെന്നും മനോരമ ഒാൺലൈനിൽ നൽകിയ അഭിമുഖത്തിൽ ജ്യോത്സന പറഞ്ഞിരുന്നു.

ഇപ്പോഴിതാ കൊച്ചിയിലെ മനോഹരമായ റിസോർട്ടിലാണ് ജ്യോത്സനയും കുടുംബവും എത്തിയിരിക്കുന്നത്. പെരിയാറിന്റെ തീരത്താണ് ഇൗ റിസോർട്ട്. ഉദയാസ്തമയങ്ങളും പെരിയാറിന്റെ മനോഹാരിതയും ആസ്വദിക്കാം എന്നതാണ് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കൊച്ചിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെ പുത്തൻവേലിക്കര എന്ന സ്ഥലത്താണ് ഈ റിസോർട്ടിന്റെ സ്ഥാനം.സെലിബ്രിറ്റികളടക്കം മിക്കവരും പ്രകൃതിയുടെ ശാന്തസുന്ദരമായ കാഴ്ചകൾ ആസ്വദിക്കുവാനായി ഇവിടെ എത്തിച്ചേരാറുണ്ട്. 

പഴമയും പുതുമയും കോർത്തിണക്കിയ ദൃശ്യചാരുതയാണ് ഈ റിസോർട്ടിന്. സന്ദര്‍ശകരെ ഒന്നടങ്കം ആകർഷിക്കുന്നത് അവിടുത്തെ സിമ്മിങ് പൂളാണ്. വിശാലമായി പെരിയാർ തീരത്തോട് ചേർന്നിരിക്കുന്ന പൂൾ. അവിടെയൊരു കുളി പാസാക്കിയാൽ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാം. കൂടാതെ പെരിയാർ തീരത്തോട് ചേർന്നിരിക്കുന്നതിനാൽ പൂളിൽ നീന്തിതുടിക്കുമ്പോൾ ഒറ്റനോട്ടത്തിൽ ആരും കരുതും ഇത് പെരിയാർ തീരമാണെന്ന്. പൂളില്‍ നീന്തിതുടിക്കുന്ന ചിത്രങ്ങളും ജ്യോത്സന പങ്കുവച്ചിട്ടുണ്ട്.

English Summary: Jyotsna Shares Holiday Travel pictures 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS