വയനാടിന്റെ കാഴ്ചകൾ ആസ്വദിച്ച് മീര നന്ദന്‍

meera
SHARE

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി. ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ് മീര. സിനിമകളില്‍ അധികം കാണാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര.  ഇപ്പോഴിതാ വയനാട്ടിലേക്ക് നടത്തിയ യാത്രയുടെ മനോഹര വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് നടി.

വയനാട്ടിലെ ഒരു റിസോർട്ടില്‍ വിവിധ അഡ്വഞ്ചര്‍ ആക്റ്റിവിറ്റികള്‍ ആസ്വദിക്കുന്ന വിഡിയോ ആണ് മീര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.  

സഞ്ചാരികള്‍ക്കായി സാഹസികത നിറഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ ഒരുക്കുന്ന  ഒരു ഹിൽ റിസോർട്ടാണിത്, നിറയെ ജൈവവൈവിധ്യമുള്ള നിത്യഹരിത വനത്തോട് ചേർന്നുള്ള സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള കാട്ടുവഴികളിലൂടെയും തേയില, കാപ്പി തോട്ടങ്ങള്‍ക്കിടയിലൂടെയും നടക്കാം. പുരാതനമായ ഗുഹകള്‍ കാണാം. ചെറിയ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും നനയാം. ധാരാളം സെലിബ്രിറ്റികളും പ്രകൃതി സ്നേഹികളും ഇവിടെ താമസിച്ചിട്ടുണ്ട്.

wayanad

സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് വൈത്തിരി. ചുരം കയറി പീഠഭൂമിയുടെ സ്വഭാവത്തിലേക്കു മാറുന്ന  ടൂറിസം സ്പോട്ട് ആണ് വൈത്തിരി. ചെറുകുന്നുകളും അരുവികളും ചോലക്കാടുകളും നിറഞ്ഞ വൈത്തിരിയിൽനിന്നു വയനാടിന്റെ പ്രമുഖ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ചെറുദൂരമേയുള്ളൂ. കുന്നിൻമുകളിലെ തടാകങ്ങളായ പൂക്കോട്, കർളാട് എന്നിവയും ബാണാസുരസാഗർ ജലാശയവും കാണാൻ വൈത്തിരിയിൽനിന്നു പോയിവരാം.  പുൽമേടുകളിലേക്കു ട്രെക്കിങ് നടത്താം. കാഴ്ചയെ വരെ മറയ്ക്കുന്ന കോടമഞ്ഞും ലക്കിടിയിലെ നൂൽമഴയും പ്രവചനാതീതമാണ്. 

wayanad-banasura-sagar-tourism-sub.jpg.image.845.440 (1).jpg.image.845.440

ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് പീക്ക് സീസൺ ആയി കണക്കാക്കുന്നതെങ്കിലും, വർഷം മുഴുവനും തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയാണ് വൈത്തിരിയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ, വര്‍ഷം മുഴുവനും സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഇവിടേയ്ക്ക്. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവരും കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചിലവഴിക്കാന്‍ വരുന്നവരും സാഹസിക സഞ്ചാരികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 

English Summary: Meera Nandan Shares Wayanad Travel Video

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}