ആഘോഷങ്ങളിലും വിഷമഘട്ടങ്ങളിലും കുടുംബം കൂടെ; അപര്‍ണയുടെ യാത്ര

aparna-balamurali
Image from Instagram
SHARE

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ദേശീയ അവാര്‍ഡ് തിളക്കത്തോടെ, ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന അഭിനേത്രികൂടിയാണ് താരം. സിനിമയും സംഗീതവും യാത്രയും പ്രിയമാണ് താരത്തിന്. സിനിമയ്ക്കു വേണ്ടിയും അല്ലാതെയും നിരവധി യാത്രകൾ ചെയ്യാനുള്ള ഭാഗ്യം അപര്‍ണക്കു ഉണ്ടായിട്ടുണ്ട്. കോളേജില്‍ നിന്നു പിന്നെ ഷൂട്ടിനും പ്രോഗ്രാമുകള്‍ക്കുമൊക്കെ വേണ്ടി യാത്രകൾ നടത്തിയിട്ടുണ്ട്. ഷോയുടെ ഭാഗമായി സ്വിറ്റ്‌സര്‍ലൻഡും ന്യൂയോര്‍ക്കുമൊക്കെ പോകാൻ സാധിച്ചിട്ടുണ്ട്. ഒഴിവ് കിട്ടുമ്പോൾ വീട്ടുകാരുമൊത്തുള്ള യാത്രകളും നടത്താറുണ്ടെന്ന്  അപർണ പറയുന്നു.

ഇപ്പോഴിതാ വീട്ടുകാരുമൊത്ത് അവധിക്കാല യാത്രയിലാണ് താരം. യാത്രയിലെ മനോഹരമായ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നല്ല കാലമോ മോശം സന്ദര്‍ഭങ്ങളോ എന്തുമാകട്ടെ, താന്‍ എപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കും എന്നു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ അപർണ കുറിച്ചിട്ടുണ്ട്.

നീലഗിരിയില്‍ കുടുംബത്തോടൊപ്പം ആഘോഷത്തിലാണിപ്പോൾ. മഞ്ഞും മഴയും അതിരിടുന്ന കാടുകള്‍ക്കുള്ളിലൂടെയുള്ള ട്രെക്കിങ്ങും സാഹസികവിനോദങ്ങളുമെല്ലാം അപര്‍ണ പങ്കുവച്ച വിഡിയോയിലുണ്ട്. പ്രകൃതിയുടെ കാഴ്ച നിറഞ്ഞ മനോഹരമായ റിസോർട്ടിലാണ്  അപര്‍ണയുടെയും കുടുംബത്തിന്‍റെയും അവധിക്കാല താമസം.

വയനാടും ഇടുക്കിയും

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഇടുക്കിയുടെ കഥകൂടിയാണല്ലോ. മഹേഷിന്റെ പ്രതികാരത്തിനായി രണ്ട് മാസത്തോളം ഇടുക്കിയില്‍ താമസിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ആ നാടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അപര്‍ണ. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ സ്ഥലങ്ങളൊക്കെ കാണാന്‍ പോകാറുണ്ടായിരുന്നു. ശാന്തമായൊരന്തരീക്ഷമാണ് ആ നാടിന്റെ പ്രത്യേകത. പിന്നീട് ഒരു മുത്തശ്ശിഗഥയുടെ ഷൂട്ടിനായി കാന്തല്ലൂരും പോയിട്ടുണ്ട്. ഈ ഹൈറേഞ്ച് ഇടങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വയനാട് അങ്ങനെ ഇഷ്ടമുള്ളൊരിടമാണ്. ഒരിക്കല്‍ കുടുംബവുമായി അവിടെ പോയിട്ടുണ്ടെന്നും മനോരമ ഒാണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ അപർണ പറയുന്നുണ്ട്.

വയനാടിന്റെ കാഴ്ചയിലേക്ക്

കേരള- തമിഴ്നാട് അതിർത്തിയോട് ചേർന്ന്, മുതുമലയ്ക്കും വയനാടിനും ഇടയിലുള്ള ഒരു തോട്ടം മേഖലയാണ് ദേവാല. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ദേവാല സ്ഥിതിചെയ്യുന്നത്. ഗൂഡല്ലൂരിൽ നിന്ന് 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 40 കിലോമീറ്ററും മേപ്പാടിയിൽ നിന്ന് 41 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 66 കിലോമീറ്ററും മൈസൂരിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഊട്ടിക്ക്‌ സമീപം അധികമാരും അറിയാത്ത, അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ഇത്.

വര്‍ഷം മുഴുവനും മഴ ലഭിക്കുന്ന പ്രദേശമാണ് ഇത്. അതുകൊണ്ടുതന്നെ ദേവാലയെ ദക്ഷിണേന്ത്യയിലെ ചെറിയ ചിറാപുഞ്ചി എന്നും വിശേഷിപ്പിക്കാറുണ്ട്. മലനിരകൾക്കും ഇടതൂർന്ന വനങ്ങള്‍ക്കും വിശാലമായ തേയിലത്തോട്ടങ്ങൾക്കും പേരുകേട്ട ദേവാലയില്‍, സഞ്ചാരികള്‍ക്ക് കാണാനായി നിരവധി കാഴ്ചകളുണ്ട്‌. ദേവാല വെള്ളച്ചാട്ടവും വൈൽഡ് പ്ലാനറ്റ് റിസോർട്ടും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. 

വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് ദേവാല വെള്ളച്ചാട്ടം. കാടിനുള്ളിലായതിനാല്‍ ഇവിടെ അധികം തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. തേയിലത്തോട്ടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി സൗഹൃദ പ്രീമിയം പ്ലാന്റേഷൻ ജംഗിൾ റിസോർട്ടാണിത്. 100 ഏക്കർ വനപ്രദേശത്ത് സജ്ജീകരിച്ചിരിക്കുന്ന ഈ റിസോർട്ട്, നീലഗിരിയിലെ മഴക്കാടുകളിലൂടെ ഓപ്പൺ ജീപ്പ് സഫാരി, സിപ്പ്-ലൈൻ, മങ്കി ക്രാളിങ്, കയാക്കിങ്, അമ്പെയ്ത്ത്, മഡ് റൈഡ് തുടങ്ങിയ വിനോദങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ട്രെക്കിങ് പ്രേമികളായ സഞ്ചാരികള്‍ക്ക് അടുത്ത് തന്നെ ചുരുളിമലയുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ യാത്രകള്‍ക്കിടെ വന്യമൃഗങ്ങളെയും കാണാം.

English Summary: Aparna Balamurali enjoy Holiday in Wayanad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}