ഗ്രാൻഡ് ഹയാത്തിലെ 250 വിഭവങ്ങളുള്ള 'ഗ്രാൻഡ് ഫുഡ്' തട്ടണോ സക്കീർ ഭായിക്ക്?

SHARE

പാട്ട് കേൾക്കുമ്പോള്‍ മനസിലേക്കോടി വരുന്ന കൂട്ടത്തിൽ കലവറയിലെ തിരക്കുകൾക്കിടയിൽ ഒരുങ്ങുന്ന വറുത്തതും തേങ്ങ അരച്ചു ചേർത്തതും മുളകിട്ട് വറ്റിച്ചതും മുളക് പൊടിച്ചു ചേർത്തതും എരിവുള്ളതും മധുരമൂറുന്നതുമായ ഒരുപാട് ചിത്രങ്ങളുണ്ടാവും. എങ്കിൽ ആ ചിത്രങ്ങളെയെല്ലാം കോർത്തിണക്കി നാവിൽ രുചിയുടെ തൃശൂർ പൂരം ഒരുക്കുന്ന കലവറയിലേക്കാണ് ഇക്കുറി യാത്ര. ഒരു കുടക്കീഴിൽ 250 വിഭവങ്ങൾ ആസ്വദിക്കാവുന്ന കലവറയിലേക്ക്..

eatouts
Image From Youtube

വയറു വാടകയ്ക്കെടുത്തിട്ടു വരണം എന്ന ശൈലി പോലും ഒരുപക്ഷേ ഇവിടത്തേക്കു വേണ്ടിയാവണം കണ്ടുപിടിച്ചതെന്നു തോന്നിയാല്‍ അദ്ഭുതമില്ല. അത്രയ്ക്കാണ് ഇവിടുത്തെ രുചി വൈവിധ്യങ്ങള്‍. കൊച്ചി ഗ്രാൻഡ് ഹയാത്തിലെ മലബാർ കഫേയിലാണ് ഭക്ഷണപ്രിയരെയും കാത്തു 250 വിഭവങ്ങൾ ഒരുങ്ങാറുള്ളത്.

eatouts1
Image From Youtube

ഗ്രാന്റ് ഹയാത്തിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചാലോ എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ ഞെട്ടുന്ന സാധാരണക്കാരെയാണ് കൂടുതലായും കാണാൻ സാധിക്കുക. എന്നാൽ അവരിലേക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം എത്തിക്കുക, അവർക്കും ആസ്വദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് 2000 രൂപയ്ക്ക് ഒരുക്കുന്ന ഗ്രാന്റ് ബുഫെ. വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിച്ചു ഭക്ഷണം കഴിക്കാനും മലബാർ കഫേ അവസരമൊരുക്കുന്നുണ്ട്.

വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിച്ചു ഭക്ഷണം കഴിക്കാം

മലബാറിന്റെ തനതുരുചികൾ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് മലബാർ കഫേയുടെ മോട്ടോ. എന്നാൽ അതേസമയം, അറേബ്യൻ, യൂറോപ്യൻ എന്നിങ്ങനെ വ്യത്യസ്തമായ രുചിഭേദങ്ങളും ഈ ബുഫേയുടെ ഭാഗമാണ്. സ്റ്റാർട്ടേഴ്സ്, മെയിൻ കോഴ്സ്, ഡെസ്സേർട്സ്, കൂൾ ഡ്രിങ്കിസ്, സാല‍ഡ്സ് എന്നിങ്ങനെ ബുഫേയ്ക്കു നിറം പകരുന്ന ഘടകങ്ങൾക്കൊപ്പം, ഭക്ഷണപ്രിയർക്കായി ലൈവ് ഫുഡ്ഡും ഇവിടെ ഒരുക്കുന്നുണ്ട്.

eatouts4
Image From Youtube

കൊച്ചിയുടെ തിക്കിലും തിരക്കിലും സ്വസ്ഥമായി ഭക്ഷണം കഴിക്കുക എന്നതു പലപ്പോഴും സ്വപ്നങ്ങളില്‍ മാത്രം സാധ്യമാകുന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കുമ്പോൾ, അതിൽ ആസ്വാദനത്തിന്റെ ഒരു തരിമ്പുപോലും ഇല്ലാതെ പലപ്പോഴും വഴിപാട് കഴിക്കൽ പോലെ ചെയ്തു തീർക്കേണ്ടതായും വരാറുണ്ട്. അതിൽ നിന്നെല്ലാം മാറി സ്വസ്ഥമായ അന്തരീക്ഷത്തിലിരുന്നു ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ഹയാത്ത് അവസരമൊരുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

eatouts3
Image From Youtube

ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും മാത്രമല്ല, സാധാരണക്കാരും അറിയണം എന്താണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ രുചിഭേദങ്ങളെന്ന്? അതിനുപറ്റിയ അവസരമാണ് ഹയാത്ത് രുചിപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

English Summary: Eatouts Grand Hayatt Buffet at two thousand rupees

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}