ADVERTISEMENT

വീണുകിട്ടുന്ന അവസരത്തിൽ കാഴ്ചകണ്ട് യാത്ര ചെയ്യാനാണ് മലയാളികളുടെ പ്രിയനടി പ്രിയ വാര്യർക്ക് പ്രിയം. കടൽത്തീരവും ഹിൽസ്റ്റേഷനും ഡെസ്റ്റിനേഷൻ ഏതുമാകട്ടെ യാത്ര അടിച്ചുപൊളിക്കണം എന്നതാണ് ആഗ്രഹം. കേരളത്തിനകത്തും പുറത്തുമായി നിരവധി ട്രിപ്പുകൾ പോകുന്നയാളാണ് പ്രിയ. മിക്കതും സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷയാത്രയാണ്. പോകുന്നിടത്തെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വർക്കലയുടെ മനോഹാരിതയിൽ നിൽക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പ്രിയ ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. 

സൂര്യസ്തമയത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ബീച്ച് യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് പ്രിയവാര്യർ എന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് മനസ്സിലാക്കാം. ശ്രീലങ്കൻ ട്രിപ്പിന്റെ ചിത്രങ്ങളടക്കം നിരവധിയാണ് യാത്രാചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. സ്കൂബഡൈവിങ് നടത്തുന്ന ചിത്രങ്ങളുമുണ്ട്.

സൂര്യാസ്തമയ കാഴ്ച കണ്ട് പ്രിയ

ചെമ്മണ്‍നിറത്തിലെ കുന്നുകളാല്‍ അതിരിടുന്ന മനോഹരമായെരു കടല്‍ത്തീരമാണ് വര്‍ക്കല ബീച്ച്. വിദേശത്തെ ബീച്ചുകളില്‍ കാണുന്നപോലെ വോളിബോളടക്കമുള്ള വിനോദങ്ങളും ഇവിടെ സജ്ജമാണ്. അതുപോലെ സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. വര്‍ക്കല കടല്‍ത്തീരം പാപനാശം എന്നറിയപ്പെടുന്നു. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന്‌ പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്.

കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണിവിടം. സഞ്ചാരികൾക്കു നടക്കാനുള്ള നീണ്ട നടപ്പാതയിലൂടെ കടൽകാറ്റേറ്റു ഏറെ ദൂരം നടക്കാവുന്നതാണ്. കുന്നിനുമുകളിൽ നിന്നും പുലരികളിൽ ഉദയസൂര്യന്റെയും സന്ധ്യകളിൽ അസ്തമയസൂര്യന്റെയും മനോഹരദൃശ്യങ്ങൾക്കു സാക്ഷിയാകാം. യോഗയും ആയുർവേദ ചികിത്സയും ഒപ്പം മികച്ച വിശ്രമസൗകര്യങ്ങളുമെല്ലാം ബീച്ചിനോട് ചേർന്ന് അവിടെയെത്തുന്ന യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. മനോഹരമായ കടല്‍ത്തീരങ്ങള്‍ മാക്രമല്ല, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

English Summary: Priya Prakash Varrier Shares Beautiful Pictures from Varkala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com