ക്വാഡ് ബൈക്കിങ്ങും ജെറ്റ് സ്കീയിങ്ങും; കൊച്ചിയെ ഗോവയാക്കി എസ്തര്‍!

esther-anil
Image Source: Esther Anil/Instagram
SHARE

തിരക്കുകൾക്കിടയിലും യാത്രകളും ‍ട്രെക്കിങ്ങുമൊക്കെ ഏറെ പ്രിയമാണ് മലയാളികളുടെ പ്രിയതാരം എസ്തറിന്. 'യാത്രകൾ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ്. സമയം കിട്ടുന്നില്ല എന്നുമാത്രമാണ് പ്രശ്നം. ഒരാൾ ഷൂട്ടിൽ നിന്നും ഫ്രീയാകുമ്പോൾ മറ്റെയാൾക്ക് തിരക്കാകും പ്ലാൻ ചെയ്യുന്ന ഓരോ യാത്രയും അങ്ങനെ നീണ്ടു പോവുകയാണെന്നും; താരം 'പറയുന്നു. ഇപ്പോഴിതാ കൊച്ചിയിലെ ബീച്ചില്‍ അടിച്ചുപൊളിച്ച് അവധിയാഘോഷിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി എസ്തര്‍ അനില്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കടലില്‍ ജെറ്റ് സ്കീയിങ് ചെയ്യുന്നതിന്‍റെയും മണലിലൂടെ ക്വാഡ് ബൈക്ക് ഓടിക്കുന്നതിന്‍റെയുമെല്ലാം വിഡിയോ എസ്തര്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വളരെ ആഹ്ളാദകരമായ അനുഭവമായിരുന്നു ഇതെന്നാണ് എസ്തര്‍ ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. തനിക്കുണ്ടായ സന്തോഷം മുഴുവന്‍ ഒപ്പിയെടുക്കാന്‍ വിഡിയോയിലൂടെ കഴിഞ്ഞിട്ടില്ലെന്നും എസ്തര്‍ പറയുന്നു.

“നാമെല്ലാവരും ഇതുപോലെയുള്ള രസകരമായ കാര്യങ്ങൾ ഒരിക്കലെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എനിക്ക് ഉറപ്പുണ്ട്. അതിനായി ഇപ്പോള്‍ ഗോവയിലോ ദുബായിലോ പോകേണ്ടതില്ല, എല്ലാം ഈ കൊച്ചിയിൽ തന്നെയുണ്ട്.” ഇന്‍സ്റ്റഗ്രാമില്‍ എസ്തര്‍ കുറിച്ചു.

കൊച്ചിയില്‍ സാഹസിക ജലവിനോദങ്ങള്‍ ഒരുക്കുന്ന നെപ്ട്യൂൺ വാട്ടർ സ്പോർട്സ് എന്ന കമ്പനിയാണ് എസ്തറിന്‍റെ യാത്രയൊരുക്കിയത്. മുനമ്പം ബീച്ച് പാര്‍ക്കിലാണ് വാട്ടർ സ്പോർട്സ് പ്രവര്‍ത്തിക്കുന്നത്. നീബോര്‍ഡ്, ബംബര്‍ റൈഡ്, സ്പീഡ് ബോട്ട് റൈഡ്, കയാക്കിങ്, ലേ ലോ റൈഡ്, ബനാന റൈഡ്, ക്വാഡ് ബൈക്കിങ് മുതലായ ധാരാളം സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. പരിശീലകരുടെ സഹായം ആവശ്യമില്ലാത്തവര്‍ക്ക് ഉപകരണങ്ങള്‍ നിശ്ചിത ഫീസില്‍ വാടകയ്ക്ക് ലഭിക്കും. കൂടാതെ, കയാക്കിങ്, വാട്ടര്‍ സ്കീ, വിൻഡ്സർഫിങ്, നീബോർഡ്, സ്കൂബ ഡൈവിങ് മുതലായവയുടെ പരിശീലനവും ലഭ്യമാക്കുന്നുണ്ട്. 

English Summary: Esther Anil Shares Beach vacation Pictures from Kochi

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}