ആകാശ സൈക്ലിങ്ങും സിപ് ലൈനും; സാഹസികതയുടെ പുത്തന്‍ അനുഭവങ്ങളുമായി ആക്കുളം ടൂറിസം വില്ലേജ്

Mail This Article
യാത്രയിൽ കാഴ്ചകൾ ആസ്വദിക്കുന്ന പോലെ തന്നെ സാഹസിക വിനോദങ്ങളും സഞ്ചാരികൾക്ക് പ്രിയമാണ്. വിസ്മയ കാഴ്ചകളും സാഹസികതയുടെ പുത്തന്‍ അനുഭവങ്ങളുമായി സന്ദർശകരെ കാത്തിരിക്കുകയാണ് ആക്കുളം ടൂറിസം വില്ലേജ്. സാഹസിക റൈഡുകളുമായി ഉദ്ഘാടനത്തിന് ഒരുങ്ങി തിരുവനന്തപുരം ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജ്. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. ഉദ്ഘാടന ദിവസമായ നാളെ റൈഡുകളിൽ സൗജന്യ പ്രവേശനവും ഉണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് ആക്കുളം ടൂറിസം വില്ലേജ്. ആകാശ സൈക്ലിങ്, സിപ് ലൈൻ , ബർമ ബ്രിഡ്ജ്, ബാംബൂ ലാടർ തുടങ്ങി നിരവധി റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാഹസിക റൈഡുകൾക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും ഇവിടെ തയാറാണ്.
പുതിയ റൈഡുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നാളെ നിർവഹിക്കും. ശേഷം നാലുമണി മുതൽ സാഹസിക റൈഡുകളിൽ സൗജന്യപ്രവേശനവും ഉണ്ട്. പുതുവത്സരം വരെ പൊതുജനങ്ങൾക്ക് 30% കുട്ടികൾക്ക് 40% ഇളവും ലഭിക്കും. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ടാണ് ആക്കുളം ടൂറിസം വില്ലേജ്. പ്രവര്‍ത്തനം ആരംഭിക്കുന്നത്.
English Summary: Akkulam Tourist Village Thiruvananthapuram