ADVERTISEMENT

ലോകകപ്പ് സമാപിച്ചതിന് പിന്നാലെ ഹയാ കാര്‍ഡ് ഉപയോഗിച്ചുള്ള ഖത്തറിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കുകയും വീസ ഓണ്‍ അറൈവല്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്ത് ഖത്തര്‍. 95 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ വഴി ഖത്തറിലെത്തി കാഴ്ചകള്‍ കാണാനാവും. ഹയാ കാര്‍ഡ് ഉപയോഗിച്ച് നേരത്തെ എത്തിയവര്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാനാവും. നവംബര്‍ ഒന്ന് മുതല്‍ മറ്റു വീസകള്‍ നിര്‍ത്തലാക്കി ഖത്തറിലേക്കുള്ള പ്രവേശന മാനദണ്ഡം ലോകകപ്പ് ടിക്കറ്റിനൊപ്പം ഹയാ കാര്‍ഡുകള്‍ എന്നതു മാത്രമാക്കിയിരുന്നു.

 

ലോകകപ്പ് കാഴ്ചകള്‍ക്ക് പുറമേ അനുകൂലമായ കാലാവസ്ഥയും മനോഹരമായ ബീച്ചുകളും ഊഷ്മളമായ അറേബ്യന്‍ ആതിഥേയത്വവും സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ലോകകപ്പ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കുടുംബവുമായെത്തുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ് ഖത്തര്‍. സോഖ് വാക്കിഫ് മാര്‍ക്കറ്റും കതാര സാംസ്‌കാരിക ഗ്രാമവുമെല്ലാം സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങളായിരിക്കും. 

 

'ഈ വര്‍ഷത്തെ ഏറ്റവും മനോഹരവും എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കുന്നതുമായ പല നിമിഷങ്ങള്‍ക്കും ആതിഥേയരാവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.വര്‍ഷാവസാനത്തിലും തുടര്‍ന്നും സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' ഖത്തര്‍ വിനോദസഞ്ചാരവകുപ്പ് പ്രചാരണവിഭാഗം തലവന്‍ ഹയ അല്‍ നവോമി പറഞ്ഞു. 

 

ഓണ്‍ അറൈവല്‍ പദ്ധതി പ്രകാരം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പരമാവധി 30 ദിവസം താമസിക്കാനുള്ള വീസ അനുവദിക്കുക. ഹോട്ടല്‍ റിസര്‍വേഷന്‍ അനുവദിച്ചായിരിക്കും ഇത് നല്‍കുക. വീസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന അംഗീകാരമുള്ള ഹോട്ടലുകളുടെ വിശദാംശങ്ങള്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലുണ്ട്.

English Summary: Qatar resumes Visa on Arrival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com