കുട്ടികളുമായി കുറഞ്ഞ ചെലവിൽ താമസിക്കാം; മികച്ച ഒാഫറുകളുമായി കെടിഡിസി

ktdc-resort
SHARE

വേനലവധിയാകുന്നതോടെ കുടുംബവും കുട്ടികളുമൊരുമിച്ച് യാത്ര പോകുക പതിവാണ്. യാത്രാപ്രേമികൾക്കായി സന്തോഷ വാർത്തയാണ് കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെടിഡിസി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള അവധിക്കാല ഹോളിഡേ പാക്കേജാണ് ഹൈലൈറ്റ്. കെടിഡിസിയുടെ ഹോട്ടലുകളിൽ കുട്ടികളോടൊത്ത് എത്തുന്നവര്‍ക്കാണ് ഇൗ ഒാഫർ ലഭിക്കുക. ഇനി കുറഞ്ഞ ചെലവിൽ അടിപൊളി കാഴ്ചകൾ കണാം. 

ktdc-resort1

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബ സമേതം താമസിക്കാം, അവധിക്കാലം ആഘോഷമാക്കാം. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും, കായല്‍പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും, കൂടാതെ തിരുവനന്തപുരത്തെയും കെ.ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. 

waterscapes-ktdc

കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മസ്ക്കറ്റ്, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടർസ്കേപ്സ്, മൂന്നാറിലെ ടീകൗണ്ടി എന്നിവിടങ്ങളിൽ മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 2 രാത്രിയും 3 പകലുമായുള്ള താമസവും പ്രഭാത ഭക്ഷണവും നികുതിയും ഉൾപ്പടെ 11,999 /– രൂപ മാത്രമാണ് ഇൗടാക്കുന്നത്.

ktdc-resort2

കൂടാതെ ബഡ്ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്, സുൽത്താൻ ബത്തേരിയിലെ പെപ്പർ ഗ്രോവ്, പൊന്മുടിയിലെ ഗോൾഡൻപീക്ക്, മലമ്പുഴയിലെ ഗാർഡന്‍ ഹൗസ് എന്നിവയിൽ 2 രാത്രിയും 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 4,999 രൂപയാണ്. ഇതുകൂടാതെ നിലമ്പൂരിലെ ടാമറിന്റ് ഈസി ഹോട്ടൽ, മണ്ണാർക്കാടിലെ ടാമറിന്റ് ഈസി ഹോട്ടൽ എന്നിവയിൽ 2 രാത്രിയും 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതിയും ഉൾപ്പെടെ 3,499 /– രൂപയാണ് ഈടാക്കുന്നത്. 

വെള്ളി, ശനി മറ്റ് അവധി ദിവസങ്ങളിൽ ഇൗ പാക്കേജുകൾ ലഭ്യമായിരിക്കില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇൗ പാക്കേജുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി കെ.ടി.ഡി.സി വെബ്സൈറ്റ് www.ktdc.com / packages ലോ 9400008585, 0471– 2316736, 2725213 എന്ന നമ്പരിലോ, centralreservations@ktdc.com ലോ നേരിട്ട് അതാത് ഹോട്ടലിലേക്കോ ബന്ധപ്പെടാവുന്നതാണ്. 

English Summary: Ktdc Vacation Tour Packages

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS