ഇത് വടക്കിന്റെ വാഗമൺ; ഇൗ അവധിക്കാലം ഇവിടെ ആയാലോ?

ranipuram
Image Source: Kerala Tourism
SHARE

അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? മഞ്ഞും മലകളും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്പോട്ട് തന്നെയായാലോ?വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം.

കേരളത്തിന്റെയും കുടകിന്റെയും അതിർത്തി. അപ്പുറം തലക്കാവേരിയിലെ കാടുകളാണ്. കാസർകോട് നിന്ന് 65  കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. അതിരാവിലെ കാസർകോട് നിന്നോ കാഞ്ഞങ്ങാട്ടുനിന്നോ തിരിച്ചാൽ രണ്ടുമണിക്കൂർ കൊണ്ട് റാണിപുരത്തെത്താം. അനുമതി വാങ്ങി പുൽമേടുകളിലേക്കു നടന്നു തുടങ്ങാം. പകൽപോലും ഇരുട്ടുള്ള, ജീവജാലങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ചോലക്കാട്ടിലൂടെ നടന്നുവേണം പുൽമേടുകളിലേക്കെത്താൻ. സഹ്യപർവതത്തിന്റെ മുകളറ്റം തൊടാൻ കിട്ടുന്ന അപൂർവ അവസരമാണു റാണിപുരം നൽകുന്നത്.

‘കേരളത്തിന്റെ ഊട്ടി’ 

ഊട്ടിയുടെ മനോഹാരിതയോടും അന്തരീക്ഷത്തോടും സാമ്യമുള്ള റാണിപുരത്തെ ‘കേരളത്തിന്റെ ഊട്ടി’ എന്നും വിളിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ് റാണിപുരം, ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണിത്. മാടത്തുമല എന്ന പേരിലാണ് ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത്. നിത്യഹരിത ചോലവനങ്ങളും കാട്ടുപൂക്കളും മേടുകളും വിശാലമായ പുൽമേടുകളും ആകർഷിക്കുന്ന ട്രെക്കിങ് പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും പറുദീസയാണിവിടം. താമസിക്കണമെങ്കിൽ അതുമാവാം. വിനോദസഞ്ചാരികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോട്ടേജുകൾ ഒരുക്കിയിട്ടുണ്ട്.

റാണിപുരത്ത് ചെയ്യേണ്ട കാര്യങ്ങൾ

ranipuran1
Image Source: Kerala Tourism

ട്രെക്കിങ്: കാഴ്ചകൾ ആസ്വദിച്ച് ട്രെക്കിങ്ങിന് പോകാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് റാണിപുരം. തലക്കാവേരിയി സന്ദര്‍ശിക്കാം: കാവേരി നദിയുടെ ആരംഭസ്ഥാനമായ കുന്നിന് താഴെയാണ് തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള പ്രശസ്തമായ ക്ഷേത്രം സന്ദർശിക്കാം. ബേക്കൽ ഫോർട്ട്: കാസർേഗാഡ് എത്തിയാൽ ബേക്കൽ കോട്ട കാണാതെ മടങ്ങരുത്. ബേക്കൽ ഫോർട്ടില്‍ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ റാണിപുരത്ത് എത്താം.

യാത്രാ ടിപ്സ്

∙യാത്രയ്ക്ക് മുമ്പ് കാലാവസ്ഥ നോക്കണം

∙ഉചിതമായ വസ്ത്രങ്ങൾ കരുതുകയും ഒരു അധിക വസ്ത്രങ്ങൾ കൈയിൽ കരുതുകയും ചെയ്യുക

∙ തണുപ്പുണ്ടാകുമെങ്കിലും വെയിലേൽക്കാനുള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട് കുടയോ തൊപ്പിയോ കരുതുക. 

∙എല്ലാ സമയത്തും റെയിൻകോട്ടുകളും കുടകളും കരുതുക

∙ഭക്ഷണം, വെള്ളം,െട്രക്കിങ്ങിനൊരുങ്ങുന്നവർ കയ്യിൽ ധാരാളം വെള്ളവും കരുതണം. കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ അവിടെയിട്ടു പോരരുത്. താഴെ എത്തിക്കുക. 

റാണിപുരം സന്ദർശിക്കാൻ

വർഷത്തിൽ ഏത് സമയത്തും റാണിപുരം സന്ദർശിക്കാം. മഴക്കാലത്ത്, റാണിപുരത്ത് കനത്ത മഴ ലഭിക്കും, ഇൗ കാലാവസ്ഥയിൽ പുറത്തിറങ്ങാനും ആസ്വദിക്കാനും കഴിയില്ല. വേനൽക്കാലത്തും ശൈത്യകാലത്തും എപ്പോൾ വേണമെങ്കിലും ഇവിടെ യാത്ര ചെയ്യാം.

English Summary: Ranipuram Hills Things to Know Before Visiting

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA