ADVERTISEMENT

കേരളത്തിന്റെ സംസ്കാരവും പൈതൃകവും തേടി, ചെന്നൈ ആശ്രയം മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന നാട്ടിലേക്കൊരു വണ്ടി സാംസ്കാരിക തീർഥയാത്രയ്ക്കു തുടക്കമായി. മെഡിമിക്സ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഡോ. എ.വി. അനൂപ് ഫേയ്മ തമിഴ്‌നാട് ഘടകം മേധാവി പ്രീമിയർ ജനാർദനൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു.

നാട്ടിലേക്കൊരു വണ്ടി യാത്രയിൽ നിന്നും
നാട്ടിലേക്കൊരു വണ്ടി യാത്രയിൽ നിന്നും

 

നാട്ടിലേക്കൊരു വണ്ടി യാത്രയിൽ നിന്നും
നാട്ടിലേക്കൊരു വണ്ടി യാത്രയിൽ നിന്നും

ആശ്രയം ഭാരവാഹികൾക്കൊപ്പം ചെന്നൈയിലെ നിരവധി സംഘടനാ പ്രവർത്തകരും കുട്ടികളെ യാത്രയയയ്ക്കുന്നതിനു സ്റ്റേഷനിൽ എത്തിയിരുന്നു. യാത്രാസംഘത്തിനുള്ള ബാഡ്ജുകൾ, കുട മുതലായവ അടങ്ങിയ ബാഗുകളും വിതരണം ചെയ്തു. 13- 17 പ്രായക്കാരായ 30 കുട്ടികളും രക്ഷിതാക്കളും സംഘാടകരും അടക്കം 65 പേരാണ് സംഘത്തിൽ. മേയ്‌ 30 മുതൽ ജൂൺ 5 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെയാണ് യാത്ര.

നാട്ടിലേക്കൊരു വണ്ടി
നാട്ടിലേക്കൊരു വണ്ടി, കവടിയാർ കൊട്ടാരത്തിൽ നിന്നും.

 

നാട്ടിലേക്കൊരു വണ്ടി രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനം നിയമസഭ, കവടിയാർ കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രം എന്നിവയായിരുന്നു. രണ്ടാം ദിനം മാർ ഗ്രിഗോറിയസ് ലോ കോളജ്, VSSC സ്പേസ് മ്യൂസിയം എന്നിവിടങ്ങളും വർക്കലയും സന്ദർശിച്ചു. ശിവഗിരി മഠവും, കൊല്ലം,പത്തനംതിട്ട  ജില്ലകളും സന്ദർശിച്ച് ജൂൺ നാലോടെ യാത്ര അവസാനിപ്പിക്കും. കുട്ടികളും രക്ഷിതാക്കളും സംഘാടകരും ഉൾപ്പെടെ 65 പേരാണ് സംഘത്തിൽ.

Content Summary : In search of the culture and heritage of Kerala, Organized by the Chennai Asrayam Malayalee Association.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com