ആനന്ദത്തിന്റെ മാത്രം കാഴ്ചകൾ ഒരുക്കുന്ന 24 കിലോമീറ്റർ; വാഗമൺ റോഡ്– ചിത്രങ്ങൾ കാണാം...

ആനന്ദത്തിന്റെ മാത്രം കാഴ്ചകൾ ഒരുക്കുന്ന 24 കിലോമീറ്റർ; വാഗമൺ റോഡ്– ചിത്രങ്ങൾ കാണാം...
SHARE

ഈരാറ്റുപേട്ട- വാഗമൺ റോഡ് പുതുക്കിപ്പണിതതോടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്  നല്ല റോഡുകളായി. യാത്രകൾ കിടുക്കൻ കാഴ്ചകളാൽ സമ്പന്നം. 

DJI_0033
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

ഈരാറ്റുപേട്ട - വാഗമൺ റോഡ് 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡ്. ഈരാറ്റുപേട്ടയിൽ നിന്ന് 24 കിലോമീറ്ററാണ് വാഗമണ്ണിലേക്കുള്ളത്. 

DJI_0009
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

∙തീക്കോയി, തലനാട് പഞ്ചായത്തുകളിലേക്കുള്ള പ്രധാന പാത.
∙തീർഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്കും ഈ വഴി പോകാം.
∙തീക്കോയിക്കു സമീപത്തു നിന്നു തിരിഞ്ഞു മാർമല അരുവിയിലേക്കും പോകാം.
∙ വാഗമണ്ണിൽ എത്തിയാൽ ഏലപ്പാറ വഴി കട്ടപ്പന, കുട്ടിക്കാനം ഭാഗത്തേക്കു പോകാം. കുട്ടിക്കാനത്തു ദേശീയപാതയിൽ എത്തിയാൽ തേക്കടി അടക്കമുള്ള വിനോദ  കേന്ദ്രങ്ങളിലേക്കും യാത്ര തുടരാം.
∙വാഗമണ്ണിൽ നിന്നു മൂലമറ്റം വഴി തൊടുപുഴയിലും എത്താം. 

വഴികൾ വേറെയും

∙ കാഞ്ഞിരംകവല- മേലുകാവ് - നെല്ലാപ്പാറ ഇല്ലിക്കൽക്കല്ല് : ഈരാറ്റുപേട്ട - തൊടുപുഴ  റോഡിൽ കാഞ്ഞിരംകവലയിൽ നിന്നു തിരിഞ്ഞ് ഇല്ലിക്കൽക്കല്ലിൽ എത്താവുന്ന റോഡ്. കാഞ്ഞിരം കവലയിൽ നിന്നു16 കിലോമീറ്റർ. തൊടുപുഴയിൽ നിന്നു 31 കിലോമീറ്റർ. 

∙ഈരാറ്റുപേട്ട - തലനാട് -  കാളക്കൂട് - ഇല്ലിക്കൽക്കല്ല് : ഇല്ലിക്കൽക്കല്ലിന്റെ താഴ്​വാരത്ത് എത്തുന്ന റോഡ്. ഇതു വഴി ഇല്ലിക്കൽക്കല്ലിന്റെ പ്രധാന വ്യൂ പോയിന്റിനു സമീപം വാഹനത്തിൽ എത്താനാകില്ല. മനോഹരമായ വ്യൂ പോയിന്റുകൾ ഈ വഴിയിലുമുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നു 17 കിലോമീറ്റർ. 

DJI_0018
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

ഇലവീഴാപ്പൂഞ്ചിറ റോഡ് 

ഈരാറ്റുപേട്ട- തൊടുപുഴ  റോഡിൽ കാഞ്ഞിരംകവലയിൽ നിന്നു തിരിഞ്ഞു മേലുകാവിൽ എത്തിയാണ് ഇലവിഴാപൂഞ്ചിറയിലേക്കുള്ള പുതിയ റോഡിൽ കയറേണ്ടത്. 7.5 കിലോമീറ്ററാണു കാഞ്ഞിരംകവലയിൽ നിന്നുള്ളത്. ഈരാറ്റുപേട്ടയിൽ നിന്ന് 24 കിലോമീറ്റർ.  പാലായിൽ നിന്നു തൊടുപുഴ റോഡിലൂടെ കൊല്ലപ്പള്ളിയിൽ  എത്തി തിരിഞ്ഞു മേലുകാവ് മറ്റം വഴി മേലുകാവിൽ എത്തിയും ഇവിടെയെത്താം. പാലായിൽ നിന്ന് 30 കിലോമീറ്റർ. തൊടുപുഴയിൽ നിന്ന് 21 കിലോമീറ്ററും അകലെയാണു സ്ഥലം. 

ഇല്ലിക്കൽക്കല്ല് റോഡ് 

DJI_0042
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ
DJI_0011
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്ക് വിവിധ റോഡുകൾ ഒരു വർഷത്തിനിടെ   നവീകരണം പൂർത്തിയാക്കി. 

∙ ഈരാറ്റുപേട്ട - തീക്കോയി - അടുക്കം - ഇല്ലിക്കൽകല്ല് : ഈരാറ്റുപേട്ടയിൽ നിന്ന് 20 കിലോമീറ്റർ. റോഡ് പൂർണമായും ഗതാഗത യോഗ്യം.  

ilaveezhapoonchira
ഇലവീഴാപ്പൂഞ്ചിറ റോഡ് : ചിത്രം: റിജോ ജോസഫ്

∙ ഈരാറ്റുപേട്ട-  - കളത്തൂക്കടവ് - മങ്കൊമ്പു ക്ഷേത്രം -  ഇല്ലിക്കൽക്കല്ല് : ഈരാറ്റുപേട്ടയിൽ നിന്നു 19 കിലോമീറ്റർ . പാലാ ഭാഗത്തു നിന്നു വരുമ്പോൾ പനയ്ക്കപ്പാലം - പ്ലാശനാൽ വഴി കളത്തൂക്കടവിൽ എത്തിയും ഈ റോഡിൽ യാത്ര തുടരാം. പാലായിൽ നിന്നു 30 കിലോമീറ്റർ.

illikkalkallu-rijo-joseph
ഈരാറ്റുപേട്ട - തലനാട് - കാളകോടുവഴി ഇല്ലിക്കൽക്കല്ലിന്റെ താഴ്​വാരത്ത് എത്തുന്ന റോഡ്. ഇതുവഴി വന്നാൽ ഇല്ലിക്കൽക്കല്ലിന്റെ പ്രധാന വ്യൂപോയിന്റിലേക്ക് വാഹനത്തിൽ എത്താൻ സാധിക്കില്ല, നടന്നു കയറാനുള്ള റോഡുണ്ട്. ചിത്രം : റിജോ ജോസഫ്

Content Summary : The new road is a 20-kilometer stretch that connects the hill station of Vagamon with the town of Erattupetta.