കാടറിയാൻ നാടറിഞ്ഞ് യാത്ര

kozhikode-poovaranthodu
SHARE

മലമടക്കുകളിലെ ദൃശ്യവിസ്മയങ്ങൾ തേടി  പ്രകൃതിപഠനയാത്രക്ക് നാളെ പൂവാറൻതോടിൽ വഴിയൊരുങ്ങുന്നു. കുന്നമംഗലം ബിആർസിയും പൂവാറൻതോട് ഗവ. സ്കൂളും ചേർന്ന് നടത്തുന്ന ഈ യാത്ര നാടറിഞ്ഞ് കാട്ടിലേക്കാണ്.  മലനിരകളെ കണ്ടറിഞ്ഞ് അപൂർവ സസ്യജാലങ്ങളെയും പുഷ്പനിരകളെയും തൊട്ടറിഞ്ഞ് വെള്ളച്ചാട്ടങ്ങളുടെ കുളിരണിഞ്ഞ് ഒരുയാത്ര. വിദ്യാർഥികൾക്കും പ്രകൃതി സ്നേഹികൾക്കുമായി സംഘടിപ്പിക്കുന്ന ഈ പഠനയാത്ര നാളെ 9 ന് ഫ്ലാഗ് ഓഫ്ചെയ്യും. പൂവാറൻതോട് മുതൽ ഉടുമ്പുപാറ വരെ ട്രക്കിങ്ങും കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപാലം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനവുമാണ് പരിപാടിയിൽ ഉള്ളത്. 

 പൂവാറൻതോടിലെ മുഖ്യകാർഷിക വിളകളായ ജാതി, കൊക്കൊ, കുരുമുളക്, ഏലം, കാപ്പി, തെരുവപുല്ല് എന്നിവയെല്ലാം ഈ യാത്രയിൽ കാണാൻപറ്റും. പൂവാറൻതോടിന്റെ ഭൂപ്രകൃതിയും കാലവസ്ഥയും സസ്യവൈവിധ്യങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം പശ്ചിമഘട്ട മലനിരകളെ അടുത്തറിയുവാനും പഞ്ഞിക്കെട്ടിന്റെ ആവരണമൊരുക്കുന്ന കോടമഞ്ഞിലൂടെ നടന്നുകയറുവാനും യാത്ര അവസരമൊരുക്കും.  വയനാടൻ– നിലമ്പൂർ വനമേഖലകളുടെ അതിർത്തി പങ്കിടുന്ന കാടോത്തിക്കുന്ന് യാത്രയിൽ ദുരക്കാഴ്ച ഒരുക്കും.ജൈവവൈവിധ്യം നിറഞ്ഞ പുൽമേടുകൾ കാഴ്ചക്ക് വിരുന്നൊരുക്കും. പ്രകൃതിയുടെ വരദാനമായ വിസ്മയകാഴ്ചകൾക്ക് അവസരമൊരുക്കുന്ന പഠനയാത്രക്ക് സൗകര്യമൊരുക്കാൻ പൂവാറൻതോട് ഗ്രാമവാസികൾ ഒന്നടങ്കം രംഗത്തുണ്ട്. 

 ഫോറസ്റ്റ് –പൊലീസ്– ആരോഗ്യവകുപ്പുകളുടെയും പരിചയസമ്പന്നരായ ഗൈഡുകളുടെയും സേവനം യാത്രയ്ക്ക് ഉണ്ടാകും.

 റജിസ്ട്രേഷൻ ഫീസില്ലാതെ ആർക്കും യാത്രയിൽ പങ്കാളിയാകാം. മുൻകൂട്ടി  പേര് നൽകുന്നവർക്ക് സൗജന്യഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.  

കുന്നമംഗലം ബിപിഒ  സുഭാഷ് പൂനത്തും  പ്രധാനഅധ്യാപകൻ ഷാഫി കോട്ടയിലും കോഓർഡിനേറ്റർമാരായി അൻപതംഗകമ്മിറ്റി പഠനയാത്രയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്.വിവരങ്ങൾക്ക് ഫോൺ: 8086203758 .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA