കനത്തമഴ,യാത്ര വേണ്ട

Rain-Havoc-Pathanamthitta-4.jpg.image.784.410
SHARE

മഴക്കെടുതിയിൽ നാശം വിതച്ചത് കാർഷികരംഗത്തു മാത്രമല്ല, വിനോദസഞ്ചാര രംഗത്തും പ്രകൃതി കലിതുള്ളിനിൽക്കുകയാണ്. ജീവനും സ്വത്തിനും ഭീഷണിയായി ആസാധാരണരീതിയിലൂടെയാണ് കേരളസംസ്ഥാനം  ഇപ്പോൾ‍ കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഒട്ടേറെ വിനോദസഞ്ചാരയിടങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. കനത്തമഴയും വെള്ളപ്പൊക്കവും കാരണം ദുരിതം അനുഭവിക്കുന്നവർ‍രും നിരവധിയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരിതമേറെയും. ഇവിടുത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. മലയോര മേഖലകളാവട്ടെ, ഉരുൾപ്പൊട്ടലിന്റെ ഭീഷണിയിലുമാണ്. 

ഹൈറേഞ്ചിൽ വൻ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്. സഞ്ചാരികൾ കുടുങ്ങിയിരിക്കുകയാണ്. ‌മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഇൗ അദ്ഭുതകാഴ്ചയും കനത്തമഴയിൽ‌ ഒലിച്ചുപോയി എന്നുതന്നെ പറയാം. കാര്യങ്ങളുടെ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ യാത്രകൾ മാറ്റിവെയ്ക്കുക.  ചെറുയാത്രകൾപോലും ഒഴിവാക്കുക. കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടിൽ പൊട്ടികിടക്കുന്ന വൈദ്യുതകമ്പികളും വെള്ളം നിറഞ്ഞ മാൻഹോളുകളുമൊക്കെ അപകടം ക്ഷണിച്ചു വരുത്തും. 

അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലും തുറന്നുവിട്ട ഡാമുകളിലെ കുത്തൊഴുക്കും ഏറെ ബാധിച്ചിരിക്കുന്നത് ഇടുക്കി, വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ്. വിനാദസഞ്ചാര മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഇൗകാര്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് സഞ്ചാരികൾ  ജാഗ്രത പാലിക്കണം. യാത്രകൾ പരമാവധി മറ്റിവച്ചു ദുരിതകയത്തിൽ കഴിയുന്നവർക്ക് പറ്റുന്ന സഹായം എത്തിക്കുകയെന്നതാണ് സഞ്ചാരികളെന്ന നിലയിലുള്ളവരടക്കം ചെയ്യേണ്ടത്. 

ബീച്ചുകളിലെ യാത്രകളും ഒഴിവാക്കാം

പ്രകൃതി കലിതുള്ളി നിൽക്കുന്ന അവസരത്തിൽ ബീച്ചുകളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. ചിലയിടങ്ങളിൽ കടൽകയറി നാശനഷ്ടങ്ങള്‍ ഉണ്ടായതും ചെറുതല്ല. കടൽത്തീരങ്ങൾ, പുഴകൾ, പാലങ്ങൾ തുടങ്ങിയ ഇടങ്ങളേക്ക് കഴിവതും പോകാതിരിക്കുക, 

ഇൗക്കാര്യങ്ങൾ ശ്രദ്ധിക്കാം

 .പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങാതിരിക്കാന്‍  ശ്രദ്ധിക്കണം.

. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

.മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കണം.

. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

.യാത്രകൾ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA