കാക്കത്തുരുത്ത് ദ്വീപ് സ്വപ്നത്തുരുത്താക്കാൻ 1.25 കോടിയുടെ പദ്ധതി ഒരുങ്ങുന്നു

alappuzha-kakkathuruthu-deep
SHARE

തുറവൂർ ∙ ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിനെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കാൻ 1.25 കോടിയുടെ പദ്ധതി തയാറായി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി – പട്ടികവർഗ സഹകരണ സംഘമാണു പദ്ധതി നടപ്പാക്കുന്നത്. സംഘത്തിന്റെ ഉ‌‌മസ്ഥതയിലുള്ള ഏഴേക്കറിൽ ഹോട്ടൽ, മോട്ടൽ, വിശ്രമ കേന്ദ്രം എന്നിവയടക്കം ഒരുക്കും.

ഹൗസ് ബോട്ടിൽ സഞ്ചരിച്ച് ദ്വീപ് മുഴുവൻ കാണുന്നതിനും ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും പിടിക്കുന്ന മത്സ്യം പാകം ചെയ്തു നൽകാനും സൗകര്യമൊരുക്കും. വൈവിധ്യമാർന്ന കായൽ വിഭവങ്ങളടങ്ങുന്ന ഭക്ഷണവും ഒരുക്കും. ആദ്യപടിയായി 20 ലക്ഷം രൂപ സഹകരണ വകുപ്പ് അനുവദിച്ചു. ബാക്കി വരുന്ന 1.05 കോടി രൂപ സംഘം സമാഹരിക്കും. ഒരു വർഷം കൊണ്ട് കൊണ്ടു 1,000 രൂപയുടെ ഗുണിതങ്ങളായി ആകർഷകമായ പലിശ നൽകി സ്ഥിരനിക്ഷേപത്തിലൂടെ പണം കണ്ടെത്താനാണു ശ്രമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA