ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി; സ്പേസ് ടൂറിസത്തില്‍ കോടികളുടെ മുതല്‍മുടക്ക്

tourism
SHARE

സ്പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തിൽ നടത്തുവാനുള്ള ശ്രമങ്ങൾക്ക് വേഗം പകർന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിർജിൻ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളർ മുതൽ മുടക്കുന്നത്.

കഴിഞ്ഞ കുറേ വർഷ‌ങ്ങളായി വിർജിൻ ഗ്രൂപ്പിലെ ചില കമ്പനികൾ സ്പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഭാവിയിൽ 480 ദശലക്ഷം ഡോളർ കൂടി മുതൽ മുടക്കാൻ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിർജിൻ ഗ്രൂപ്പ്. സ്പേസ് വാഹനങ്ങൾ നിർമിക്കുന്നതിനും പരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ്  ചെലുത്തിവരുന്നത്. സ്പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയിൽ സൗദിയിലും തുടങ്ങിയേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA