ADVERTISEMENT

 കൊച്ചി∙ൈപതൃക ട്രെയിനായ ഇഐആർ 21 എക്സ്പ്രസ് എറണാകുളം സൗത്തിൽ നിന്നു ഹാർബർ ടെർമിനസിലേക്കു പ്രത്യേക സർവീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആർ 21.

163 വർഷം പഴക്കമുളള എൻജിൻ ചെന്നൈയിലെ പെരമ്പൂർ ലോക്കോ വർക്സാണു പ്രവർത്തന സജ്ജമാക്കിയത്. 

കന്യാകുമാരി നാഗർകോവിൽ പ്രത്യേക സർവീസിനു ശേഷമാണ് ഇന്നലെ ട്രെയിൻ എറണാകുളം മാർഷലിങ് യാഡിൽ എത്തിച്ചത്. 40 പേർക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എൻജിനുമായി ഘടിപ്പിക്കുന്നത്.വിദേശികൾക്ക് 1500 രൂപയും സ്വദേശികൾക്ക് 750 രൂപ  കുട്ടികൾക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയിൽ നടത്തിയ സർവീസിന് ഈടാക്കിയത്. 8 കിലോമീറ്റർ ദൂരം മാത്രമുളള ഹാർബർ ടെർമിനസിലേക്ക് ഈ നിരക്കിൽ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിൻ ആരാധകരുടെ ആവശ്യം.

കൊച്ചിയിൽ  2 സർവീസുകൾ നടത്തുമെന്നാണു സൂചന. വല്ലാർപാടത്തേക്ക് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകൾക്കു പാലത്തിൽ സഞ്ചരിക്കാൻ അനുമതിയില്ലാത്തതിനാൽ പൈതൃക സ്റ്റേഷനായ ഹാർബർ ടെർമിനസിലേക്കു സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

വാരാന്ത്യ സർവീസായിരിക്കും നടത്തുക. 1855ൽ ഇംഗ്ലണ്ടിലെ കിറ്റ്സൺ തോംസൺ ആൻഡ് ഹെവിറ്റ്സൺ എന്ന കമ്പനി  നിർമിച്ച ആവി എഞ്ചിൻ, കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്.

55 വർഷത്തോളം സർവീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മഴയും വെയിലുമേറ്റു കേടായ എഞ്ചിൻ പിന്നീടു ചെന്നൈ പെരമ്പൂർ ലോക്കോ വർക്സിലെ ജീവനക്കാർ ഏറ്റെടുത്തു നന്നാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com