ADVERTISEMENT

 കോഴിക്കോട് ∙ നമ്മുടെ നഗരത്തിൽ കോതിയിൽ കടൽത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത... മലബാറിലെ തന്നെ ആദ്യത്തെ സൈക്കിൾ ട്രാക്കാണിത്. അലങ്കാര വിളക്കുകൾക്കു കീഴിലൂടെ ഇന്റർലോക്ക് പതിച്ച ട്രാക്കിൽ സൈക്കിൾ സവാരിക്കാർക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ..

കോതി– പള്ളിക്കണ്ടി റോഡിൽ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിൾ ട്രാക്ക്. ഉടൻ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേർന്നുള്ള നടപ്പാതയിൽ ഇന്റർലോക്കുകൾ പതിച്ചിട്ടുണ്ട്. ട്രാക്കിൽ ഒരു ഘട്ടം പെയിന്റിങ്ങും പൂർത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. 

കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎൽഎ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമിച്ചത്. കോതി എം.കെ.റോഡ് മുതൽ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിർമാണ പ്രവൃത്തികൾ‌ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിർമാണ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com