ADVERTISEMENT

തൃശൂർ∙ റഷ്യൻ നൃത്തം തൃശൂരിലെ ആരാധകരെ തേടി ഇങ്ങോട്ടെത്തുന്നു. റഷ്യയിലെ പ്രശസ്ത ബാൻഡ് ഗ്രൂപ്പായ ബാര്യന്യ അവതരിപ്പിക്കുന്ന നൃത്തോൽസവം തൃശൂരിൽ നാളെ ഏഴിന് കാണാം. ഒപ്പം പാട്ടും കേൾക്കാം. റീജനൽ തീയറ്റർ ഹാളിലാണു തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരിക കേന്ദ്രം കേരള സംഗീത നാടക അക്കാദിയുമായി ചേർന്നു സംഘടിപ്പിക്കുന്ന റഷ്യൻ സംഗീത നൃത്തോൽസവം. റഷ്യൻ ഖസാക് ഡാൻസ്, ഹാർവസ്റ്റ് ഡാൻസ്, വിവാഹവേളയിലെ നാടോടി നൃത്തങ്ങൾ, റഷ്യൻ സോവിയറ്റ് ഡാൻസ് തുടങ്ങിയ ആകർഷണീയമായ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നു.

thrissur-russian-dance-2

രാജ്യാന്തര തലത്തിൽ നിരവധി പുരസ്കാരങ്ങൾ േനടിയിട്ടുള്ള സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള ബാരിന്യ ഗ്രൂപ്പിനൊപ്പം റഷ്യൻ ഗായിക ്ക്സേനിയ വസിലേയ്സ്ക അവതരിപ്പിക്കുന്ന സംഗീതപരിപാടിയുമുണ്ടാകും.

വിവിധ നിറങ്ങളിലുള്ള വേഷവിതാനങ്ങളോടെ അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ റഷ്യുടെ സംസ്കാരം അടുത്തറിയാൻ സഹായമാകും. സൗജന്യപാസുകൾ ചെമ്പുക്കാവിലെ കേരള സംഗീത നാടക അക്കാദമി ഓഫിസിലും ബാനർജി ക്ലബിലും ലഭിക്കും. ഫോൺ: 9947261888.

നൃത്തോൽസവത്തിനൊപ്പം ‘ഹായ് റഷ്യ’യെ അറിയാം

മലയാള മനോരമയുടെ സഹകരണത്തോടെ റഷ്യൻ കൾചറൽ  സെന്ററും കേരള ട്രാവൽസും ചേർന്നു നടത്തുന്ന ഹായ് റഷ്യ– റഷ്യൻ യാത്രാപരിപാടിയുടെ വിശദാംശങ്ങൾ റീജനൽ  തിയറ്ററിലെ റഷ്യൻ  നൃത്തവേദിയിൽ  ലഭിക്കും. സാർ ചക്രവർത്തിമാരുടെ കാലത്തെ രാജകീയ പ്രൗഢിയും സോവിയറ്റ് കാലത്തെ ചരിത്രവും പ്രതിഫലിക്കുന്ന കെട്ടിടങ്ങളും മോസ്കോ മെട്രോയും ബൾഷോയി തീയറ്ററും സെന്റ് പീറ്റേഴ്സ് ബർഗും സന്ദർശിക്കാൻ  കഴിയുന്ന ടൂർ  പാക്കേജാണു ഹായ് റഷ്യ. ഏപ്രിലിൽ  ആദ്യസംഘം യാത്രതിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com