ADVERTISEMENT

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങൾ നൽകി കെടിഡിസി ടൂർ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവർക്ക് മാത്രമേ ഇൗ പാക്കേജുകൾ നൽകുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാർ, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.

2 രാത്രി 3 ദിവസത്തെ താമസം - 4999 രൂപ

കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ ഉൾപ്പടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ അവരുടെ മാതാപിതാക്കൾ എന്നിവർക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂർ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്.

തേക്കടിയിൽ 3333 രൂപയ്ക്കും പാക്കേജ്

തേക്കടിയിലെ കെ.ടി.ഡി സി ബജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസിലും മികച്ച കിഴിവുകളോടെ ടൂര്‍ പാക്കേജ് ലഭ്യമാണ്. 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ‌ഭക്ഷണം നികുതികള്‍ ഉൾപ്പെടെ 3333 രൂപയാണ് പ്രസ്തുത ടൂർ പാക്കേജുകള്‍ക്ക് ഇൗടാക്കുന്നത്. മേല്‍പ്പറഞ്ഞ ആകർഷമായ പാക്കേജുകൾ 2019 ഏപ്രിൽ , മേയ് മാസങ്ങളിൽ പ്രത്യേക നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടകും . മേല്‍പ്പറഞ്ഞ കെടിഡിസി ഹോട്ടലുകളില്‍ മറ്റൊരു സീസണിലും ഇത്ര കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകള്‍ ലഭ്യമാകില്ല.

കൂടുതൽ വിവരങ്ങള്‍ക്കു ബുക്കിങ്ങിനും കെ.ടി.ഡിസി വെബ്സൈറ്റ് www.ktdc.com ലോ 0471–2316736,2725213 എന്ന നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com