ADVERTISEMENT
tharavadu-heritage-home-1
തറവാട് ഹെറിറ്റേജ് ഹോം

കായലിലെ ഒാളപ്പരപ്പിലൂടെ മുന്നോട്ടു നീങ്ങുന്ന കെട്ടുവള്ളം എല്ലാവരുടെയും മനസ്സിൽ പതിയുന്ന കാഴ്ചയാണ്; ബോട്ട് സവാരി ഏറെ കൗതുകമുള്ളതും. ആരെയും പ്രണയത്തിലാക്കുന്ന കായൽസൗന്ദര്യം കേരളത്തിന്റെ നെതർലൻഡ് എന്നറിയപ്പെടുന്ന കുമരകത്ത് വന്നാസ്വദിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല.  കുടുംബമായും കൂട്ടമായുമൊക്കെ യാത്രകൾ പോകുവാൻ എല്ലാവർക്കും ഇഷ്ടമാണ്.  കായൽകാഴ്ചകൾ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീൻ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികൾ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാൻ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രൻ പാക്കേജ് കൂടി.

ഒരാൾക്ക് 800 രൂപ, സഞ്ചാരികൾക്കിത് സുവർണാവസരം

കൂട്ടമായി എത്തുന്നവർക്ക്  അടിച്ചുപൊളിക്കാനും കായൽയാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാൾ 800 രൂപ നിരക്കിൽ വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാരി ബോട്ടിങ് (കായൽ കാഴ്ചകൾ കാണാൻ), കേരള നോൺവെജ് മീൽസ്, സ്വിമ്മിങ് പൂൾ, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനും രണ്ടു മുറികൾ, വൈകുന്നേരം ചായയും സ്നാക്സും എന്നീ സൗകര്യങ്ങളാണ് തറവാട്ടിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേർ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് പാക്കേജിന്റെ സമയപരിധി.

tharavadu-heritage-home-2
Tharavadu

ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധവും സൗന്ദര്യവും എല്ലാമായി കേരളത്തനിമ ഇഷ്ടപ്പെടുന്നവർക്കായാണ് കുമരകം തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും ഒട്ടും നഷ്ടമാകാത്ത കേരളത്തിന്റെ പാരമ്പര്യവുമാണ് ഇതിന്റെ പ്രത്യേകത.
140 വർഷം പഴക്കമുള്ള തറവാടിനെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയപ്പോൾ ഇവിടെയെത്തുന്നവർക്ക് വ്യത്യസ്തമായ അനുഭവമായി മാറുന്നു ഇവിടുത്തെ താമസം. മികച്ച ഹോസ്പിറ്റാലിറ്റിക്കൊപ്പം ആയുർവേദവും സുഖചികിത്സയും ഇവിടുത്തെ പ്രത്യേകതയാണ്. കുറഞ്ഞ ചെലവിൽ കുട്ടനാടിന്റെ സൗന്ദര്യം പൂർണമായും അനുഭവിക്കാമെന്നതാണു തറവാട് ഹെറിറ്റേജ് ഹോം മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം.

ബുക്കിങ്ങിന്– Ph: 9446503632, Email: jomon4405@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com