ADVERTISEMENT

ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബായ്. ദുബായിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ്  പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവൻ വെളിപ്പെടുത്തുന്ന, ദുബായ് വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പർ സ്റ്റാർ.

ദുബായ് വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്‌നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. ദുബായിയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന ഹൃസ്വചിത്രങ്ങളിലൂടെയാണ് ഷാരൂഖ് ആ നാട്ടിലെ കാഴ്ചകളിലേയ്ക്കു യാത്രാപ്രിയരെ ക്ഷണിക്കുന്നത്. ദുബായ് നഗരത്തിന്റെ വശ്യതയും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം മിനിറ്റുകൾ മാത്രം നീളുന്ന ചിത്രത്തിൽ കാണാം.

ആ നാടിന്റെ സൗന്ദര്യം കാണാൻ സഞ്ചാരികളെ വിളിക്കുന്നതിനൊപ്പം കാഴ്ചകൾ ആസ്വദിക്കുന്നവർക്കൊപ്പം യാത്ര ചെയ്തും ഷാരൂഖ് അതിഥികൾക്കു സ്വാഗതമോതുന്നു. ദുബായിയിലെ പ്രധാന കേന്ദ്രങ്ങളായ ദുബായ്  മാൾ, ഡൗൺ ടൗൺ, ബുർജ് ഖലീഫ, ദുബായ്  പാർക്ക്, കടലിന്റെ അഗാധതയിലെ കാഴ്ചകൾ, സാഹസിക വിനോദങ്ങൾ, ഹത്തയിലെ മോഹിപ്പിക്കുന്ന പ്രകൃതി തുടങ്ങി നിരവധി ദൃശ്യങ്ങളിലൂടെയാണ് ആ നാടിന്റെ സൗന്ദരം സഞ്ചാരികൾക്കായി വിവരിക്കുന്നത്. 

ഏതു പ്രായത്തിൽപ്പെട്ട യാത്രികരായിരുന്നാലും ഏതു തരത്തിലുള്ള കാഴ്ചകൾ കാണണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നാലും അവരെയെല്ലാം തൃപ്തിപ്പെടുത്തും ദുബായ് എന്ന രീതിയിലാണ് ഹൃസ്വചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ആറു ഭാഗങ്ങളായിട്ടാണ് ചിത്രങ്ങൾ പുറത്തിറങ്ങുക. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ കബീർ ഖാനാണ് സംവിധായകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com