ADVERTISEMENT

ബെംഗളൂരു ∙ കേരള ടൂറിസത്തിന്റെ  ഔദ്യോഗിക ഫെയ്സ്ബുക് പേജ് ഇനി കന്നഡയും മൊഴിയും. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളെ  ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കന്നഡ ഭാഷയിലും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വിവരണം നൽകിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പ്രകൃതിഭംഗിയെ കുറിച്ചാണ് മേയ് ആദ്യം കന്നഡയിൽ പോസ്റ്റിട്ടത്.ഇതിന് ഏറെ പ്രചാരം ലഭിച്ചതോടെ  വർക്കല, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും പോസ്റ്റുകളിട്ടു.

 

ചുരുങ്ങിയ ദിവസത്തിനുള്ളിൽ 50,000ത്തിൽ കൂടുതൽ ലൈക്കും ഷെയറും ലഭിച്ചു. ഇംഗ്ലിഷിലും മലയാളത്തിലുമായിരുന്നു ആദ്യം വിവരങ്ങൾ നൽകിയിരുന്നത്. കഴിഞ്ഞവർഷം കേരളത്തെ പ്രളയം പിടിച്ചുകുലുക്കിയിട്ടും കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. 10,02016 സന്ദർശകരാണ് കർണാടകയിൽ നിന്ന് കേരളത്തിലെത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനമാണ് കർണാടകയ്ക്ക്. 13,78,992 പേരെത്തിയ തമിഴ്നാടാണു ഒന്നാമത്. കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി  ടൂറിസം വകുപ്പ് ബെംഗളൂരുവിൽ എല്ലാ വർഷവും ബിടുബി മീറ്റും സംഘടിപ്പിക്കുന്നുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com