ADVERTISEMENT

മൊബൈല്‍ വിഡിയോ സോഷ്യൽമീഡിയ ആപ്പായ ടിക്‌ടോക്കിന്റെ ടിക്‌ടോക്ക്ട്രാവല്‍ എന്ന കാമ്പെയിന്റെ ഇന്ത്യന്‍ പതിപ്പിന് തുടക്കമായി. ഇതിന്റെ ഭാഗമായി ടിക്ടോക് ആപ്പിലൂടെ യാത്രപ്രേമികൾക്ക് ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചുള്ള വിഡിയോകൾ ചെയ്യാം. ഈ പ്രചാരണത്തിന്റെ ഭാഗമായി കേരള ടൂറിസം  ടിക്‌ടോക്കില്‍ അവരുടെ ഔദ്യോഗിക അക്കൗണ്ടിന് തുടക്കം കുറിച്ചു. ടിക്‌ടോക്കിലെ ആദ്യ ടൂറിസം ബോര്‍ഡായതിന്റെയും ടിക്‌ടോക്ക്  ട്രാവലിന്റെയും യെ മേരാ ഇന്ത്യ പ്രചാരണത്തിന്റെയും ആവേശത്തിലാണ്. യെമേരാ ഇന്ത്യ എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രാചാരണത്തില്‍ ഇന്ത്യയെ പ്രധാന ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുവാനായി  ടിക്‌ടോക്ക് ഉപയോക്താക്കള്‍ അവരുടെ യാത്രാ അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

കേരളത്തിലെ നിരവധി ട്രാവല്‍ ഹാഷ്ടാഗുകള്‍ക്ക് ഇതിനകം ടിക്‌ടോക്കില്‍ ലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ഉണ്ട്. ഇത് പ്രോല്‍സാഹനജനകമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ് പറഞ്ഞു. ഇതിലൂടെ  കേരളത്തിന്റെ എണ്ണമറ്റ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിലൂടെ കാഴ്ചകൾ ആസ്വദിക്കാനായി വിദേശികളുടെ എണ്ണവും വർദ്ധിക്കും. ടിക്‌ടോക്കിന്റെ ഇന്റലിജന്റ് ഡിസ്‌ക്കവറി പ്രോസസും ഉപയോക്താവിന് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്.

 

ടിക്‌ടോക്കിനൊപ്പം യാത്ര ചെയ്യാം

 

നാലു ലക്ഷത്തിലധികം വിഡിയോകളും 1.7 ബില്ല്യന്‍ കാഴ്ചക്കാരുമായി ടിക്‌ടോക്ക് യാത്രാ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഏറെ പ്രചാരണം നേടിയിട്ടുണ്ട്. സൃഷ്ടാക്കള്‍ യാത്രയുമായി ബന്ധപ്പെടുത്തി വിവിധ രീതിയിലുള്ള കാഴ്ചകളുൾപ്പെടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിലും സ്ട്രീറ്റ് ഫുഡിലും മുഴുകുന്നതുവരെയുള്ള വിഡിയോകളുണ്ട്.

 

ടിക്‌ടോക്കില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള കേരളത്തിലെ പ്രധാന യാത്രാസ്ഥലങ്ങൾ

1. പാലക്കാട്- 3.55 കോടി കാഴ്ചക്കാർ

2. വയനാട്- 3.29 കോടി ‌കാഴ്ചക്കാർ

3. മൂന്നാര്‍- 3.28 കോടി കാഴ്ചക്കാർ

4. കോവളം- 29 ലക്ഷം കാഴ്ചക്കാർ

5. തേക്കടി- 13 ലക്ഷം കാഴ്ചക്കാർ

 

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ

 

1. താജ്മഹല്‍- 7.92 കോടി കാഴ്ചക്കാർ

2. സുവര്‍ണ്ണക്ഷേത്രം- 6.76 കോടികാഴ്ചക്കാർ

3. ഹിമാലയം- 2.26 കോടി കാഴ്ചക്കാർ

4. റെഡ്‌ഫോര്‍ട്ട്- 1.36 കോടി കാഴ്ചക്കാർ

5. ഗേറ്റ് വേ ഓഫ് ഇന്ത്യ- 90 ലക്ഷം കാഴ്ചക്കാർഎന്നിങ്ങനെയാണ്.

 

ഇന്ത്യയുൾപ്പടെയുള്ള രാജ്യത്തിന്റെ വി‌സ്മയിപ്പിക്കുന്ന കാഴ്ചകളും രാജ്യത്തിന്റെ സംസ്കാരങ്ങളുമൊെക്ക സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. ടിക്‌ടോക് (ഇന്ത്യ) സെയില്‍സ് ആന്‍ഡ് പാര്‍ട്‌നര്‍ഷിപ്പ്‌സ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പറഞ്ഞു. ഇപ്പോൾ ആവേശകരമായി മുന്നേറുന്ന ടിക്ടോക്ക് വിഡിയോകൾക്കൊപ്പം  ടിക്‌ടോക്ട്രാവല്‍ പ്രചാരണവും എല്ലാ അതിരുകളും ആഘോഷങ്ങളുടെ വൈവിധ്യവും മറികടക്കുകയാണെന്നും ഇന്ത്യയിലെ 20 കോടി വരുന്ന ടിക്‌ടോക് ഉപയോക്താക്കള്‍ക്ക് വിവിധ യാത്രാകൾ തെരഞ്ഞെടുക്കാന്‍ ഈ പ്രചാരണം വഴിയൊരുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com