ADVERTISEMENT

ബൻജി ജമ്പിനിടെ കയർ പൊട്ടി താഴേക്ക് വീഴുന്ന വിനോദ സഞ്ചാരിയുടെ വിഡിയോ അൽപം ഞെട്ടലോടെയാണ് ലോകം കണ്ടത്. ഇന്ന് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയും ആകർഷണങ്ങളിൽ ഒന്നാണ് ബൻജി ജമ്പ്. കാലിൽ റോപ്പ് കെട്ടി താഴേക്ക് ചാടുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പോളണ്ടിലെ റാഡി യൂറോപ്പ് തീം പാർക്കിൽ വച്ച് ഇങ്ങനെ ചാടിയപ്പോഴാണ് കയർപൊട്ടി വിനോദ സഞ്ചാരി താഴേക്ക് വീഴുകയും ചെയ്തത്. താഴെ വിരിച്ചിരുന്ന കുഷ്യനിലേക്കായിരുന്നു വീഴ്ച എന്നതിനാൽ ജീവൻ അപായപ്പെട്ടില്ല.

ക്രെയിനില്‍ 100 മീറ്ററോളം ഉയരത്തിലെത്തിയപ്പോഴായിരുന്നു റോപ്പ് പൊട്ടി 39കാരന് അപകടം പിണഞ്ഞത്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം ഇയാളെ വിട്ടയച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

19 വര്‍ഷമായി പാര്‍ക്കില്‍ ബൻജി ജംപ്ങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

കരുതലോടെയാകാം സാഹസിക യാത്രകൾ; പോളിസിയുമാകാം

സാഹസിക യാത്രകൾ എന്നത് പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അപകടം പിടിച്ചതാണ്. എത്ര സാഹസികം ഇഷ്ടപ്പെടുന്നവരാണെങ്കിലും സ്വയ സുരക്ഷയ്ക്കുള്ള മുൻകരുതൽ കൂടി എടുക്കേണ്ടതാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളെ ഒഴിവാക്കാൻ കഴിയില്ലെങ്കിലും അവ സംഭവിച്ചാൽ ലഭ്യമാക്കേണ്ട സഹായങ്ങൾക്കും സംരംക്ഷണത്തിനും നേരത്തെ മുൻകരുതൽ എടുത്തിരിക്കണം.

വിനോദ യാത്രയില്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ ആയ പാരാഗ്ലൈഡിങ്, ബൻജി ജമ്പിങ് എന്നിവയൊക്കെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഇവ മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ പോളിസി സംരംക്ഷണം ലഭിക്കുമോ എന്ന് ഉറപ്പാക്കുക. ചില പോളിസികളില്‍ ഇത്തരം സാഹസിക വിനോദങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. അതേ പോലെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പോളിസിയുടെ പരിധിയില്‍ വരുന്നതല്ലേ എന്നും ഉറപ്പാക്കിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com