ADVERTISEMENT

 ആലത്തൂർ∙ സൈക്കിളിൽ വീഴുമലയുടെ ഉയരങ്ങൾ കീഴടക്കി റംഷാദ്. ആലത്തൂർ സമന്വയ ക്ലബിന്റെ കീഴിലുള്ള സൈക്കിൾ ക്ലബ് കൺവീനർ റംഷാദ് മലയുടെ പടിഞ്ഞാറേ അറ്റത്തെ ഏറ്റവും ഉയരമുള്ള ഭാഗത്താണ് സൈക്കിൾ ചവിട്ടി എത്തിയത്. അവിടെയുള്ള രണ്ട് വലിയ പാറയുടെ മുകളിൽ (ചാട്ടക്കല്ല്) എത്തിയ റംഷാദ് വീഴുമലയുടെ ഔന്നിത്യങ്ങളിൽ നിന്ന് നെല്ലറയുടെ പച്ചപ്പിന്റെ കാഴ്ച ഭംഗി നുകർന്നു. 

ജൈവവൈവിധ്യങ്ങളുടെ കലവറയായ വീഴുമല പണ്ട് ട്രക്കിങ് കേന്ദ്രമായിരുന്നു. ആഴ്ചതോറും നടക്കാറുള്ള സൈക്കിൾ ക്ലബിന്റെ റൈഡ് ഇത്തവണ വീഴുമലയുടെ ഉയരങ്ങളിലേക്ക് ആക്കിയപ്പോൾ തന്നെ റംഷാദ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് കെ.ടി.സജീർ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി കെ.എ.സഫീർ പ്രസംഗിച്ചു. ഷമീർ, മുജീബ്, നിതാൽ, ഇർഷാദ് എന്നിവർ പിന്തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com