ADVERTISEMENT

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിലെ ദ്വീപാണ് ശിവ്ന സമുദ്രം. ഇതിനോട് ചേർന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്ന സമുദ്രം വെള്ളച്ചാട്ടം.

∙ഡക്കാൻ സമതലങ്ങൾ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകൾക്കിടയിൽ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്.

∙ശിവ്ന സമുദ്രത്തിന് ഇരുവശത്തുമായി പാറയിടുക്കുകളിലൂടെ ഒഴുകി ഉദ്ദേശം രണ്ട് കിലോമീറ്റർ അകലത്തിൽ വീണ്ടും രണ്ടു ജലപാതങ്ങൾ രൂപം കൊള്ളുന്നു. ഇവയിൽ കിഴക്കു വശത്തെ ജലപാതം ഗഗനാചുക്കി വെള്ളച്ചാട്ടമെന്നും പടിഞ്ഞാറുള്ളത് ഭരാചുക്കിയെന്നും അറിയപ്പെടുന്നു. 

∙വർഷം മുഴുവൻ വെള്ളമുണ്ടെങ്കിലും മഴക്കാലത്ത് (ജൂലൈ– ഒക്ടോബർ) സൗന്ദര്യവും ഗാംഭീര്യവും പൂർണത പ്രാപിക്കുന്നു.

∙രണ്ടു ജലപാതങ്ങളും സമീപത്താണെങ്കിലും വ്യൂപോയിന്റു കൾ തമ്മിൽ ഉദ്ദേശം പതിനഞ്ചു കിലോമീറ്റർ അകലമുണ്ട്. 

∙മൈസൂരുവിൽ നിന്ന് 60 കി.മീ സഞ്ചരിച്ചാൽ ഇവിടെ എത്താം.

∙ബെംഗളൂരുവിൽ നിന്ന് 139 കിലോമീറ്റർ. ബെംഗളൂരു– മൈസൂരു ഹൈവേയിൽ മദ്ദൂർ, മലവെള്ളി വഴിയാണ് ശിവ്ന സമുദ്രം എത്തുക. ബെംഗളൂരുവിൽ നിന്ന് കനകപുര, മല വെള്ളി വഴിയും ഇവിടെ എത്താം. 

∙1902 ൽ സ്ഥാപിച്ച ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്.

∙ഹൊയ്സാല ശൈലിയിലുള്ള ക്ഷേത്രങ്ങൾക്കു പ്രശസ്തമായ സോംനാഥ്പുർ, മണൽ മൂടിയ ക്ഷേത്രമെന്നു പ്രസിദ്ധി യാർജിച്ച തലക്കാട് എന്നിവ ഇതിനൊപ്പം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com