ADVERTISEMENT

തിരുവനന്തപുരം: രണ്ട് വര്‍ഷം തുടർച്ചയായി എത്തിയ പേമാരിയെയും മഴക്കെടുതിയെയും അതിജീവിക്കുന്ന കേരളത്തിന്റെ കൂട്ടായ്മയുടെ പ്രതീകമായി കേരള ടൂറിസത്തിന്റെ ഓണം പ്രമോഷന്‍ വിഡിയോ. നാടന്‍ പാട്ടിന്റെ അകമ്പടിയോടെ കേരളത്തിന്റെ തനതായ പൈതൃകം ആവിഷ്‌കരിക്കുന്ന ഓണാഘോഷത്തിന്റെ അവസാനം അപ്രതീക്ഷതമായി ഉണ്ടാകുന്ന കൊടുങ്കാറ്റില്‍ നിന്നും നമ്മുടെ ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ രക്ഷപ്പെടുത്തുന്ന തീം വീഡിയോ ആണ് ഇതിനകം ശ്രദ്ധ നേടിയിരിക്കുന്നു.

കേരള ടൂറിസത്തിന് വേണ്ടി ഇന്‍വീസ് മള്‍ട്ടി മീഡിയാ ആണ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിന് പുറമേ സാമൂഹ്യ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്റാഗ്രാം, തുടങ്ങവയിലൂടെ മലയാളികളും പ്രവാസികളും ഷെയര്‍ ചെയ്യുന്നതിനാല്‍ ഓണത്തിനോട് അനുബന്ധിച്ച് ഈ വിഡിയോ വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.

രാജ്യത്തെ ടൂറിസം ഹബ് എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ടൂറിസം മേഖല കഴിഞ്ഞ ഒരു വർഷത്തിലേറെയായി മന്ദതയിലാണ്. അപ്രതീക്ഷിതമായി എത്തിയ പ്രളയം തന്നെയായിരുന്നു ടൂറിസത്തെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ കേരള ടൂറിസത്തിന്റെ അതിജീവനം ദ്രുതഗതിയിലായിരുന്നു. ഈ ഒത്തൊരുമയ്ക്കുള്ള ആദരവും പ്രതീകാത്മകവുമാണ് ടൂറിസത്തിന്റെ പുതിയ വിഡിയോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com