ADVERTISEMENT

ഒാണത്തിന് മാധൂര്യമേറാൻ വ്യത്യസ്ത രുചികളിൽ പായസവുമായി കെ ടി ഡി സി പായസമേളക്ക് തുടക്കമായി.  തിരുവന്തപുരത്ത  ചൈത്രം  ഹോട്ടലിലാണ് പായസമേള തയാറായിരിക്കുന്നത്. സെപ്റ്റംബർ 5 ന് തുടങ്ങി സെപ്റ്റംബർ 11 വരെ നീളുന്ന ഇൗ രുചിമേളയുടെ ഉദ്ഘാടനം കെ ടി ഡി സി  മാനേജിങ് ഡയറക്ടർ ശ്രീ രാഹുൽ ആർ െഎ ആർ എസിന്റഎ സാന്നിദ്ധ്യത്തിൽ  കെ ടി ഡി സി  ചെയർമാൻ എം വിജയകുമാർ നിർവഹിച്ചു. 

രുചി ലഹരിലാഴ്ത്തുന്ന ഇൗ പായസമേള കഴിഞ്ഞ വർഷവും  നടത്തിയിരുന്നു. വൻവിജയമായിരുന്നു. പായസത്തിന്റെ രുചിയും ആവശ്യക്കാരുടെ താൽപര്യവുമാണ് മേളയുടെ വിജയത്തിനു പിന്നിൽ. പാൽപായസത്തിൽ തുടങ്ങി നവരസ പായസം, അടപ്രഥമൻ, പാലടപ്രഥമൻ, പരിപ്പ് പ്രഥമൻ കടലപായസം, ചക്ക പായസം, ഗോതമ്പ് പായസം, പഴം പായസം, പൈനാപ്പിൾ പായസം, കാരറ്റ് പായസം, മാമ്പഴ പായസം  വരെ മേളയിലുണ്ട്.  പായസം ഒരു ലിറ്ററിന് 280 രൂപയും അര ലിറ്ററിന്  150 രൂപയുമാണ്  ഇൗടാക്കുന്നത്. കൂടാതെ ഒരു ഗ്ലാസ് പായസത്തിന് 30 രൂപമാത്രമാണ്.  രാവിലെ 9.30 മുതൽ രാത്രി 9.30 വരെ പായസം ലഭ്യമാണ്.  വ്യത്യസ്ത രുചിയുണർത്തുന്ന പായസം ന്യായവിലയിൽ വാങ്ങാം.

കെ ടി ഡി സി ചൈത്രം ഹോട്ടലിൽ മാധൂര്യമേറുന്ന പായസമാത്രമല്ല നല്ലുഗ്രൻ ഒാണസദ്യയും തയാറാണ്.  സെപ്റ്റംബർ 11 ന്  ഉച്ചക്ക് 12.30 മുതൽ 2.30 വരം ഒാണസദ്യ വിളമ്പും.  ഒരാൾക്ക് 390 രൂപയും പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് ഇൗടാക്കുന്നത്. തിരുവോണ നാളിൽ കുടുംബവുമൊത്ത് അടിപൊളി സദ്യകഴിക്കാൻ പോകാം ചൈത്രം ഹോട്ടലിലേക്ക്. 

ബുക്കിങ്ങിനായി വിളിക്കാം 0471 2330887, 2330977, 2331295, 9400008582

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com