ADVERTISEMENT

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളും ഓണാഘോഷത്തിന് എത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ മേഖലകളിലെ മുന്തിരി തോട്ടങ്ങളിലേക്കു നൂറുകണക്കിന് മലയാളി വിനോദ സഞ്ചാരികളാണ് കുടുംബ സമേതം ഓണം ആഘോഷിക്കാൻ എത്തിയത്. 

 

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്കിൽ നിന്ന് ഒഴിവാകാനാണ് പലരും തമിഴ്‌നാട് തിരഞ്ഞെടുത്തത്. എന്നാൽ കേരളത്തിന്റേതിനു സമാനമായ തിരക്കാണ് അവിടെയും അനുഭവപ്പെട്ടത്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയ സഞ്ചാരികളിൽ ഭൂരിപക്ഷവും തമിഴ്‌നാട്ടിലേക്ക് എത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. 

മുന്തിരി തോട്ടങ്ങളിൽ നിന്ന് സെൽഫി പകർത്തിയും കർഷകരിൽ നിന്ന് നേരിട്ട് മുന്തിരി വാങ്ങിയുമാണ് പലരും സമയം ചെലവിട്ടത്. കേരളത്തിൽ മുന്തിരിക്ക് 100 മുതൽ 140 രൂപ വരെ ഈടാക്കുമ്പോൾ തോട്ടങ്ങളിൽ നിന്ന് 40 മുതൽ 50 രൂപയ്ക്കു വരെ  ലഭ്യമായി. തോട്ടങ്ങളിൽ നിന്ന് മുന്തിരി പറിച്ചെടുക്കരുതെന്ന  ബോർഡുകൾ സ്ഥാപിക്കുകയും കാവൽക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com