ADVERTISEMENT

കൊച്ചി∙ കായൽ സൗന്ദര്യം അടുത്തറിയാൻ ആഡംബര നൗകയുമായി ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗട്ടി. രണ്ട് കിടപ്പുമുറികളുമായാണ് ‘നാട്ടിക’ എന്ന ആഡംബര ഹൗസ് ബോട്ട് അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മത്സ്യബന്ധനവും കയാക്കിങ്ങും അനുഭവമാക്കി നൽകുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഈ ഹൗസ് ബോട്ടിൽ നാല് മുതിർന്നവർക്കും നാല് കുട്ടികൾക്കും ഒരേ സമയം താമസിക്കാനുള്ള സൗകര്യമുണ്ട്. 

ഹൗസ്‌ബോട്ടിന്റെ മുകളിലും താഴെയുമായി ഓരോ ഡെക്കുകളും ഒരു സൺ ഡെക്കും ഉൾപ്പെടുന്നതാണ്. താഴത്തെ ഡെക്കിൽ ഒരു ലിവിങ് ഏരിയ, സ്യൂട്ട് സൗകര്യങ്ങളുള്ള രണ്ട് കിടപ്പുമുറികൾ, ഒരു അടുക്കള എന്നിവയുണ്ട്. മുകളിലെ ഡെക്കിൽ ഡൈനിങ് ഏരിയ, രണ്ട് ശുചി മുറികൾ, ഒരു ലോഞ്ച് എന്നിവ ഉൾപ്പെടുന്നു. ശീതീകരിക്കപെട്ട ഹൗസ്‌ബോട്ടിലെത്തുന്ന അതിഥികളുടെ സേവനർത്ഥം ആറ് അംഗങ്ങളുടെ ഒരു  സംഘമാണ് സേവനങ്ങൾ എത്തിക്കുക.   സ്മാർട്ട് ടിവി, ഇൻറർനെറ്റ്, വീഡിയോ ഗെയിമുകൾ, കരോക്കെ, ബോർഡ് ഗെയിമുകൾ എന്നിവ പോലുള്ള  വിനോദങ്ങളിൽ ഏർപ്പെടുവാനുള്ള സൗകര്യങ്ങളും 'നാട്ടിക'യിൽ ലഭ്യമാണ്.

‘ഒഴിവു സമയം ചെലവിടുവാനുള്ള ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയുടെ ഏറ്റവും പുതിയ  ഉദ്യമമായ ‘നാട്ടിക’ വിശ്രമിക്കുന്നതിനും ഉന്മേഷം  പങ്കിടുന്നതിനും യാത്രയ്ക്കും അനുഭവത്തിനും അനുയോജ്യമാണ്. ബയോ ടോയ്‌ലറ്റുകളും ഫലപ്രദമായ മാലിന്യ നിർമാർജന സംവിധാനവും ഉപയോഗിച്ച് സുസ്ഥിരമായ ഡിസൈൻ സവിശേഷതകളോടെയാണ് 'നാട്ടിക' ഒരുക്കിയിരിക്കുന്നത്. ഒഴുകി നടക്കുന്ന ഒരു  ആഡംബര ഹോട്ടൽ മുറിയുടെ ഒരു അനുഭവമായിരിക്കും ഇതിലൂടെ ലഭ്യമാകുകയെന്ന് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com