ADVERTISEMENT

 

കൊച്ചി∙ യാത്രകളെ പ്രണയിക്കുന്നവർക്കായി മലയാള മനോരമ സംഘടിപ്പിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം എക്സ്പൊ വോയേജർ 2019നു മുന്നോടിയായി ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. ഡോൺട്‍ലസ് റോയൽ എക്സ്പ്ലോറേഴ്സ് ആൻഡ് റോയൽ എൻഫീൽഡ് ബ്രാൻഡ് സ്റ്റോർ കൊച്ചിയുമായി ചേർന്നാണ് റാലി സംഘടിപ്പിച്ചത്. ഇന്നു മുതൽ എട്ടാം തീയതി വരെ മറൈൻഡ്രൈവ് ഹോട്ടൽ താജ് ഗേറ്റ്‍വേയിലാണ് എക്സ്പോ നടക്കുന്നത്. ഉച്ചയ്ക്ക് 12ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. സിംഗപ്പൂർ എയർലൈൻസ് ആണ് മുഖ്യ പ്രായോജകർ. തമിഴ്നാട് ടൂറിസം സഹ പ്രായോജകരാണ്.

 

എക്സ്പോയോട് അനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വൈകിട്ട് ട്രാവൽ ബ്ലോഗർമാരുമായി സംവാദം സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം മൂന്നു ദിവസങ്ങളിലായി വ്യത്യസ്ഥ മൽസര പരിപാടികളും നടക്കും. ആദ്യ ദിവസമായ ഇന്ന് വനിതകൾക്കായി ട്രാവൽ കുക്കറി മൽസരം, ഏഴിന് കുട്ടികൾക്കായി പെയിന്റിങ് മൽസരം, എട്ടിന് ട്രാവൽ ഫൊട്ടോഗ്രഫി മൽസരം എന്നിവയും നടക്കും. മൽസരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. പ്രദർശനങ്ങൾ രാവിലെ 11 മുതൽ രാത്രി എട്ടുവരെയായിരിക്കും.

 

വോയേജറിന് 20 ടൂർ ഓപ്പറേറ്റർമാരും ടൂർ ഏജൻസികളും പ്രദർശനവുമായി എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്കും രാജ്യത്തെ വിവിധ ഡെസ്റ്റിനേഷനുകളിലേയ്ക്കുുമുള്ള ടൂർ പാക്കേജുകൾ പരിചയപ്പെടുത്തുകയും കുറഞ്ഞ നിരക്കിൽ ബുക്കു ചെയ്യാനും അവസരമുണ്ടാകും. ടൂർ ബുക്കുചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. മെഗാ ടൂർ ഡീലുകൾക്കൊപ്പം എൽടിഎ ടൂർ, ഗ്രൂപ്പ് ടൂർ, തീർഥാടന ടൂർ എന്നിവയ്ക്കും പ്രത്യേക ഓഫറുകൾ മേളയിലുണ്ട്.

 

ഫോൺ: 9526707576

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com