sections
MORE

ട്രാവൽ ആൻഡ് ടൂറിസം എക്സ്പൊ വോയേജർ 2019ന് തുടക്കമായി

travel-expo1
SHARE

കൊച്ചി∙ സിംഗപ്പൂരിന്റെ അഭിമാനമായ സൂപ്പർ ട്രീ ഇൻസ്റ്റലേഷൻ കാണാൻ തൽക്കാലം കൊച്ചി മറൈൻഡ്രൈവിലെ താജ് ഹോട്ടലിൽ എത്തിയാൽ മതിയാകും. മലയാള മനോരമ സംഘടിപ്പിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം എക്സ്പൊ വോയേജർ 2019ൽ സിൽക്ക് എയർ ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് സൂപ്പർ ട്രീയുടെ മോഡൽ സ്ഥാപിച്ചിരിക്കുന്നത്. ചെറിയ ട്രിപ്പുകൾ ആലോചിക്കുമ്പോൾ പോലും മലേഷ്യയൊ സിംഗപ്പൂപൂരോ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതാണ് കേരളത്തിൽ നിന്നുള്ള പുതിയ പ്രവണതയെന്ന് സിൽക് എയറിന്റെ കേരളത്തിന്റെ ചുമതലയുള്ള മാനേജർ കെൽവിൻ ടിയൊ പറയുന്നു. 

സിംഗപ്പൂർ എയർലൈൻസ് അവതരിപ്പിക്കുന്ന മനോരമ വോയേജർ ട്രാവൽ ആൻഡ് ടൂറിസം എക്സ്പോ സംവിധായകൻ ദീപം തെളിയിച്ച് ബി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സ്പോ ഞായറാഴ്ച (8) സമാപിക്കും. രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കുന്ന എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. തമിഴ്നാട് ടൂറിസമാണ് സഹപ്രായോജകർ.

കൊച്ചിയിലെ സ്റ്റാളിൽ യാത്ര ബുക്കു ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറാണ് സിൽക്ക് എയർ മുന്നോട്ടു വയ്ക്കുന്നത്. സിങ്കപ്പൂർ–ക്വാലാലംപൂർ ടിക്കറ്റുകൾ 7888ൽ ആരംഭിക്കുന്നവയാണ്. മെൽബൺ–സിഡ്നി ടിക്കറ്റുകൾ 30888 മുതൽ ലഭിക്കും. ലണ്ടൻ ടിക്കറ്റുകൾക്ക് 24888 മുതലാണ്. വോജേയർ എക്സ്പയുടെ മുഖ്യ പ്രായോജകർ സിൽക്ക് എയറാണ്. യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി മോഹിപ്പിക്കുന്ന ഓഫറുകളുമായി നിരവധി ടൂർ ഓപ്പറേറ്റേഴ്സാണ് വോയേജറിൽ അണിനിരക്കുന്നത്. 

travel-expo

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ട്രാവൽ ഏജൻസികൾ മുതൽ ട്രാവൽ ബ്ലോഗർമാർ വരെ പ്രദർശനത്തിലുണ്ട്. ടൂർ ഓപ്പറേറ്റേഴ്സ്, ഇൻഡ്യൻ റെയിൽവേ, ഐആർടിസി, റിസോർട്ടുകൾ തുടങ്ങി ടൂറിസം മേഖലയിലെ മികച്ച സേവനങ്ങൾ ഒരു കുടക്കീഴിൽ എത്തുന്നു. മൽസരങ്ങളും ട്രാവൽ ബ്ലോഗർമാരുമായുള്ള ചർച്ചകളും ഉണ്ടാവും. ആകർഷകമായ നിരക്കുകളും, മികച്ച സുഖസൗകര്യങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പേരെടുത്ത ടൂർ ഓപ്പറേറ്റർമാരുടെ ശ്രേണിയാണ് മനോരമ വോയോജറിൽ. ടൂർ മാനേജർമാരുമായി നേരിട്ടു സംവദിക്കാനും താൽപര്യമുള്ളവർക്ക് തൽസമയം ടൂറുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാനുമുള്ള മികച്ച അവസരമാണ് മനോരമ വോയേജർ പ്രദർശനം.

ഡിസംബർ 6ന് വൈകിട്ട് 6 മുതൽ 8 വരെ നടക്കുന്ന പ്രത്യേക പരിപാടിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീദേവി മേനോൻ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കും. േ7ന് ലൂണ വാനില @the_viperpilot എന്നിവരും യാത്ര ചെയ്യുന്ന ദമ്പതികവായ ഗൗതം, താര എന്നിവരും സംസാരിക്കും. ആളുകൾക്ക് യാത്രാസംബന്ധമായ സംശയങ്ങളും ചോദിക്കാം. 8ന് വൈകിട്ട് സുരക്ഷിതമായ യാത്ര എന്ന വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അരുൺ സ്മോകി സംസാരിക്കും. പരിപാടിയുടെ ഭാഗമായി മൽസരങ്ങവും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ദിവസം കുട്ടികൾക്ക് പെയിന്റിങ് മൽസരം, 8ന് ഫൊട്ടോ വാക്ക് കോൺടെസ്റ്റ് എന്നിവയുമുണ്ട്. മനോരമ വോയേജർ ഓൺലൈൻ ഫോട്ടോഗ്രഫി മൽസരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ലൈവായി ഉണ്ട്. പങ്കെടുക്കാൻ ഫൊട്ടോകൾ മനോരമ വോയേജർ കോൺടസ്റ്റ് പേജിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA