ADVERTISEMENT

കൊച്ചി∙ യാത്ര ബുക്കു ചെയ്താൽ ട്രോളി ബാഗ് പിന്നാലെ വരും.  മലയാള മനോരമ സംഘടിപ്പിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം എക്സ്പൊ വോയേജർ 2019ൽ  ഫൊർച്യൂൺ ടൂർസിന്റെ സ്റ്റാളിൽ സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ഈ സമ്മാനം ലഭിക്കുക. അതോടൊപ്പം സ്വദേശ–വിദേശ ടൂറുകൾക്ക് 4000 രൂപ മുതൽ 20000 രൂപ വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്. ടിടിസി സ്റ്റാളിൽ യൂറോപ്പ് ടൂറുകൾ 1,25,000 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. ആറ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 6 രാത്രികളും 8–ാം ദിനം തിരിച്ചുവരുന്നതുൾപ്പടെയാണ് ഈ നിരക്ക്. കൂടാതെ തയ്‌ലൻഡ് മലേഷ്യ ട്രിപ്പുകൾ 30,000 രൂപയിൽ ആരംഭിക്കുന്നു. സ്പോട്ട് ബുക്ക് ചെയ്യുന്നവർക്ക് 2000 മുതൽ 15000 രൂപ വരെ വിലക്കിഴിവ് നൽകുന്നു.

 

ഇറ്റാലിയൻ ആഡംബര കപ്പലായ കോസ്റ്റ് വിക്ടോറിയയിൽ 3 രാത്രിയും പകലുമടങ്ങുന്ന കൊച്ചി–മാൽഡൈവ്സ് ക്രൂയിസ് 39,990 രൂപയ്ക്കും എല്ലാ ചെലവുകളുമടങ്ങുന്ന ഹൈദരാബാദ് ഫ്ലൈറ്റ് ടൂർ, 15,9000 ത്തിനും അൽ ഹിന്ദ് ഹോളിഡേയ്സ് ഒഫർ ചെയ്യുന്നു. ഒസാക്ക ട്രാവൽസിന്റെ വിദ്യാർത്ഥികൾക്കായുള്ള നാസ ടൂർ ആകർഷകമായ നിരക്കുകളിൽ സീറോ ഇഎംഐ ഓപ്ഷനും ഉണ്ട്. വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വിശുദ്ധ നാട് സന്ദർശനത്തിനായി ആകർഷകമായ ഓഫറുകളാണ്. സാമ ട്രാവൽ അവതരിപ്പിക്കുന്നത്. കൂടാതെ യൂറോപ്പ്, അമേരിക്ക, ചൈന പാക്കേജുകളും മിതമായ നിരക്കിൽ ലഭ്യമാണ്. 

 

ശ്രീലങ്കയിലേക്കുള്ള 7 ദിവസത്തെ രാമായണ യാത്രയാണ് സ്പൈസ് ലാൻഡ് ഹോളിഡേയ്സിന്റെ പാക്കേജുകളിൽ ആകർഷകമായിട്ടുള്ളത്. മലേഷ്യ, ശ്രീലക്ഷ്ക സിംഗപ്പൂർ, തായ്‌ലൻഡ് യാത്രകൾക്കായി പ്രത്യേക നിരക്കുകളുമായാണ് സ്പൈസ് ലാൻഡ് വോയേജറിന് എത്തിയിരിക്കുന്നത്. മലബാർ ടൂർസിന്റെ അതിമനോഹര യാത്ര ഓഫറുകൾ മനോരമ വോയേജറിൽ 5000 രൂപ അടച്ചു ബുക്ക് ചെയ്യുന്ന ഡൽഹി, ആഗ്ര, കുളു, മണാലി, സിംഗപ്പൂർ മലേഷ്യ, ഹൈദരാബാദ് പാക്കേജുകൾ 5000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com