sections
MORE

12000 കിലോമീറ്റർ സൈക്കിൾ യാത്രയുമായി രണ്ടു മലയാളികൾ

alappuzha-junaid-mishtak
SHARE

ചാരുംമൂട്∙ ഡിസാസ്റ്റർ മാനേജ്മെന്റ് വൊളന്റിയർ ട്രെയ്നിങ് സ്കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണമെന്ന ആശയത്തിനു പ്രചാരം നൽകാൻ  12000 കിലോമീറ്റർ സൈക്കിൾ യാത്രയുമായി യുവാക്കൾ. നൂറനാട് ആദിക്കാട്ടുകുളങ്ങര ദാറുൽ സലാമിൽ മുഷ്താഖ് സുൾഫിയും ആറ്റിങ്ങൽ ജുനൈദ് മൻസിലിൽ ജുനൈദ് ഇബ്രാഹീമുമാണ് ഒക്ടോബർ ഒന്നാം തീയതി ചാരുംമൂട്ടിൽ നിന്നും സൈക്കിളിൽ യാത്ര തിരിച്ചത്.

മുഷ്താഖ് സുൾഫി പഞ്ചാബിലെ ഗുരുകാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബിടെക് പെട്രോളിയം എൻജിനീയറിങ് ബിരുദധാരിയാണ്. ജുനൈദ് കേരള യൂണിവേഴ്സിറ്റി ബിഎ ജേണലിസം ബിരുദധാരിയും ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ നാല് മാസം നീളുന്ന യാത്രയാണ് ലക്ഷ്യം. 

4000 കിലോമീറ്റർ പിന്നിട്ട് ഇവർ ഇപ്പോൾ ഹിമാചൽപ്രദേശിലെത്തി.  യാത്രയിൽ ഉടനീളം ആഹാരവും ഭക്ഷണവും സാധാരണക്കാരായ നാട്ടുകാരാണ് ഇവർക്ക് നൽകുന്നത്. രാത്രികാലങ്ങളിൽ ഉറങ്ങുന്നത് റോഡരികിലും പെട്രോൾ പമ്പുകൾ, പൊലീസ് സ്റ്റേഷനുകൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിലുമാണ്.   യാത്രയിൽ കിട്ടിയ ഒരു നായ്ക്കുട്ടിയെയും ഇവർ ഒപ്പം കൂട്ടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA