ADVERTISEMENT

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാനും താമസിക്കാനും കെടിഡിസിയുടെ നിരവധി റെസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആഘോഷനാളുകളിലൊക്കെയും കെടിഡിസിയുടെ മിക്ക ഹോട്ടലുകളിലും സഞ്ചാരികൾക്കായി മികച്ച ഒാഫറുകളും ടൂർ പാക്കേജുകളും നൽകാറുണ്ട്. മികച്ച താമസസൗകര്യവും നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി പുതുതായി കെടിഡിസിയുടെ ഹോട്ടലുകൾ ആരംഭിച്ചു. സഞ്ചാരികളെ വരവേൽക്കാൻ വേളിയിൽ ഫ്ലോട്ടിങ്ങ് റെസ്റ്ററന്റ്, ആലപ്പുഴയിൽ റിപ്പിൾ ലാൻഡ് എന്നിവയാണ് സജ്ജമായത്.

കെടിഡിസി ഫ്ലോട്ടില ഫ്ലോട്ടിങ്ങ് റസ്റ്ററന്റ്

കായലും കടലും സംഗമിക്കുന്ന, നാടൻ പ്രകൃതിഭംഗിയാൽ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന വേളി ടൂറിസ്റ്റ് വില്ലേജ്. സഞ്ചാരികൾക്കായി വേളി ടൂറിസ്റ്റ് വില്ലേജിൽ കെടിഡിസിയുടെ ഫ്ലോട്ടില ഫ്ലോട്ടിങ് റെസ്റ്ററന്റ് പ്രവർത്തനം ആരംഭിക്കുന്നു.  ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ഉദ്ഘാടനം നിർവഹിച്ചു. രുചികരമായ വിഭവങ്ങളുടെ രുചി  ഒാളപരപ്പിലൂടെ ഒഴുകിനടന്ന് ആസ്വദിക്കാം. ഇനി സുന്ദരകാഴ്ചകൾ നുകർന്ന് രുചികരമായ ഭക്ഷണം ആസ്വദിക്കാനായി ഫ്ലോട്ടിങ് റെസ്റ്ററന്റിലേക്ക് തിരിക്കാം.

റിപ്പിൾ ലാൻഡ്  ആലപ്പുഴ

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ആലപ്പുഴ. കായലും കടൽതീരങ്ങളും ഹൗസ് ബോട്ടുകളും എണ്ണമറ്റ ക്ഷേത്രങ്ങളും ആയുര്‍വേദ ചികിത്സകളും എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ സുന്ദരഭൂമി. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

ktdc-alappuzha

ആലപ്പുഴ പട്ടണത്തിന് തിലകകുറിയായി ഇതാ കെടിഡിസിയുടെ റിപ്പിൾ ലാൻഡ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. വിനോദ സഞ്ചാരമേഖലയിൽ പുത്തനുണർവേകാന്‍ റിപ്പിൾ ലാൻഡ് ഒരുങ്ങി കഴിഞ്ഞു.  ആധുനിക സൗകര്യങ്ങളോടുകൂടിയ 21 മുറികളും റെസ്റ്റോറന്റും വിശാലമായ പാർക്കിങ് സൗകര്യവുമൊക്കെയായി റിപ്പിൾ ലാൻഡ്, ആലപ്പുഴയുടെ കാണാക്കാഴ്ചകൾ തേടിയെത്തുന്നവർക്ക് ഇനി റിപ്പിൾ ലാൻഡിൽ താമസം ഉറപ്പാക്കാം. 2019 ഡിസംബർ 30ന് ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com