ADVERTISEMENT

വാലന്‍ന്റൈന്‍സ് ദിനം ഇങ്ങെത്തി. ഇക്കുറി അല്‍പ്പം സ്പെഷ്യലായി എങ്ങനെ ആഘോഷിക്കാം എന്നാലോചിച്ചു നടക്കുന്നവര്‍ക്ക് വേണ്ടി കിടിലന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് കേരളാ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. വേളി ടൂറിസ്റ്റ് വില്ലേജിലുള്ള കെടിഡിസി ഫ്ലോട്ടില്ലയിലാണ് ഈ സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.

അറബിക്കടലിന്‍റെ തീരത്ത് ശാന്തമായി ഒഴുകിയെത്തുന്ന കാറ്റും മനംകവരുന്ന പ്രകൃതിയും വേളിക്കായലിന്‍റെ കുളിര്‍മയും എല്ലാം ആസ്വദിച്ച് സ്വാദിഷ്ടമായ ഭക്ഷണവും രുചിച്ചു കൊണ്ട് പ്രിയപ്പെട്ട ആളോടൊപ്പം സമയം ചെലവഴിക്കാനുള്ള അപൂര്‍വ അവസരമാണ് ഇത്. വേളി ടൂറിസ്റ്റ് വില്ലേജിലുള്ള കെടിഡിസിയുടെ ഫ്ലോട്ടില്ലയില്‍ പ്രണയിനികള്‍ക്കായി ഒരുക്കിയിരിക്കുന്ന വാലന്റൈന്‍സ് ഡേ ഡിന്നര്‍ പാക്കേജിലൂടെയാണ് ഇതിനുള്ള അവസരമൊരുങ്ങുന്നത്. ഇതിനായി ഇപ്പോള്‍ ബുക്ക് ചെയ്യാം.

floating-ktdc

ഫെബ്രുവരി 12 മുതൽ 16ാം തീയതി വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് സമയം. സന്നിഹിതരാകുന്നവര്‍ക്ക് ഭക്ഷണവും കലാപരിപാടികളും ഒപ്പം ഫോട്ടോഗ്രാഫി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. ചാര്‍ജുകള്‍ താഴെപ്പറയും പ്രകാരമാണ്.

ലോവര്‍/അപ്പര്‍ ഡെക്ക്: 750രൂപ/കപ്പിള്‍

ബീച്ച്സൈഡ് ടേബിള്‍: 2500രൂപ/കപ്പിള്‍

ബുക്കിങ്ങിനായി 9495663803 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ഈ വര്‍ഷം തുടക്കത്തിലാണ്‌ ഒഴുകി നടക്കുന്ന റെസ്റ്റോറന്റ് എന്നറിയപ്പെടുന്ന, ഫ്ലോട്ടില്ല ഉദ്ഘാടനം ചെയ്തത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് ഈ റെസ്റ്റോറന്റിലേക്കുള്ള പ്രവേശനം എന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. 3,056 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള താഴത്തെ നിലയിൽ 56 പേർക്ക് 14 മേശകളിലായി ഇരിക്കാം. 675 ചതുരശ്രയടി വരുന്ന രണ്ടാം നിലയില്‍ 28 പേർക്ക് ഏഴ് മേശകളിലും ഭക്ഷണം കഴിക്കാം. ആഞ്ഞിലിയും തേക്കും പോലെയുള്ള മരങ്ങള്‍ ഉപയോഗിച്ചാണ് റെസ്റ്റോറന്റ് മുഴുവൻ നിർമിച്ചിരിക്കുന്നത്.

കായലിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മനോഹരമായ അനുഭവമാണ് ഫ്ലോട്ടില്ല നല്‍കുന്നത്. പക്ഷികളുടെ കളകള ശബ്ദവും ചുറ്റും തെങ്ങുകളും തടാകത്തിന്റെ ശാന്തമായ അന്തരീക്ഷവുമെല്ലാം ചേര്‍ന്ന് വ്യത്യസ്തമായ ഫീലാണ് ഇവിടെ. ബോട്ടിംഗ് സൗകര്യങ്ങളും മറുവശത്ത് ബീച്ചും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com