ADVERTISEMENT

കൊറേണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം താൽകാലികമായി അടച്ചിരിക്കുകയാണ്. ഇതിനോടകം  ഇന്ത്യയിലും വൈറസ് ബാധിതരെ സ്ഥിതീകരിച്ചതോടെ ടൂറിസം രംഗം മുഴുവനും ആശങ്കയിലാണ്. വിദേശ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അരുണാചല്‍ പ്രദേശും സിക്കിമും. വൈറസ് ബാധ തടുക്കുന്നതിനുള്ള മുന്‍കരുതൽ നടപടി എന്ന നിലയിലാണ് വിദേശികളുടെ പ്രവേശനത്തിന് അരുണാചൽ പ്രദേശ് സർക്കാർ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

മിക്ക വിദേശയാത്രക്കാരും എത്തിച്ചേരുന്നിടമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽപ്രദേശ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിലക്ക്  ബാധകമാണെന്ന് അരുണാചല്‍ പ്രദേശ് ചീഫ് സെക്രട്ടറി നരേഷ് സിങ് അറിയിച്ചു. അരുണാചലിലെ സംരക്ഷിത മേഖലകളിലേക്കും സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

 

വിദേശ യാത്രക്കാർ അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കണമെങ്കിൽ പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റുകൾ ആവശ്യമാണ്. പെർമിറ്റുകൾ നൽകുന്നത് സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.  ഇന്ത്യയിലെ ചില സ്ഥലങ്ങൾ സന്ദര്‍ശിക്കുവാൻ വിദേശികൾക്കു േവണ്ടുന്ന രേഖയാണ് പ്രൊട്ടക്ടഡ് / റെസ്ട്രിക്ടഡ് ഏരിയ പെർമിറ്റ് ഫോർ ഇന്ത്യ. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ഇത്തരത്തിൽ ഒരു അനുമതി ആവശ്യമായി വരുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com