ADVERTISEMENT

ബെംഗളൂരു :ദക്ഷിണ പശ്ചിമ റെയിൽവേ കഴിഞ്ഞ ദിവസം മുതൽ ബെംഗളൂരുവിൽ നിന്നു ഗോവയിലേക്ക് പുതിയ പ്രതിദിന ട്രെയിൻ സർവീസ് ആരംഭിച്ചു. "ചിക്കമംഗലൂരിലെയും കാർവാറിലെയും ജനങ്ങളുടെ ദീർഘ കാലമായുള്ള ആവശ്യം പരിഗണിച്ചാണിത്. പാർലമെന്റ് അംഗമായ ശോഭ കരന്ദ്‍‍ലോജ ഈ ആവശ്യം ഉന്നയിച്ചിരുന്നു "ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് റെയിൽവേ മന്ത്രി സുരേഷ്. സി. അംഗടി പറഞ്ഞു.

 

ബെംഗളൂരുവിൽ നിന്നു യാത്ര ആരംഭിക്കുന്ന യശ്വന്ത്പൂർ -കർവാർ -വാസ്കോ ഡാ ഗാമാ സ്പെഷ്യൽ ട്രെയിൻ, ബെംഗളൂരു, ഉഡുപ്പി, കുന്ദപൂർ, കർവാർ എന്നിവിടങ്ങളിലൂടെ  കടന്നു പോകുന്നു.കുറഞ്ഞ യാത്രാ ദൈർഖ്യവും, സൗകര്യപ്രദമായ യാത്രയുമാണ് ഈ രാത്രി  സെർവിസിന്റെ പ്രത്യേകത. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ഫ്ലാഗ് ഓഫിൽ അംഗടിയോടൊപ്പം പങ്കു ചേർന്നിരുന്നു. റെയിൽവേ മന്ത്രി യെശ്വന്ത്പൂർ -ബിജാപുർ എക്സ്പ്രസ്സിലെ നവീകരിച്ച ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകളും ഉദ്ഘാടനം ചെയ്തു. കൂടുതൽ യാത്രികരെ ഉൾകൊള്ളുന്ന വിധത്തിൽ വിശാലവും സൗകര്യപ്രദവും മികച്ച സുരക്ഷാ ക്രമീകരണങ്ങളുൾകൊള്ളുന്നതുമാണ് ഈ ആധുനിക കോച്ചുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com