ADVERTISEMENT

കേരളത്തിൽ നിന്നു രാമേശ്വരത്തേക്കു പ്രതിദിന ട്രെയിൻ എന്ന ആവശ്യം യാഥാർഥ്യമാകുന്നു. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും.ട്രെയിൻ വൃത്തിയാക്കാനും വെളളം നിറയ്ക്കാനും സമയം തികയില്ലെന്ന കാരണം പറഞ്ഞാണു അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതു റെയിൽവേ മുൻപു എതിർത്തത്. അമൃതയുടെ റേക്ക് ലിങ്ക് പരിഷ്കരിച്ചു ചെന്നൈ–രാമേശ്വരം എക്സ്പ്രസുമായി ബന്ധിപ്പിച്ചു ആ സാങ്കേതിക തടസ്സം റെയിൽവേ മറികടക്കും.

രാവിലെ 8.35ന് എത്തുന്ന ചെന്നൈ–രാമേശ്വരം ട്രെയിൻ ഉച്ചയ്ക്കു 12ന് കേരളത്തിലേക്ക് അമൃത എക്സ്പ്രസ് ആയി പുറപ്പെടും. അതേ പോലെ ഉച്ചയ്ക്കു 2ന് രാമേശ്വരത്ത് എത്തുന്ന അമൃത വൈകിട്ട് അഞ്ചിന് ചെന്നൈ ട്രെയിനായി യാത്രതിരിക്കും. 

19 കോച്ചു‌ളള അമൃതയിൽ ഒരു ഫസ്റ്റ് ക്ലാസ് കം സെക്കൻഡ് എസി കോച്ച്, 2 സ്ലീപ്പർ കോച്ച് എന്നിവ അധികമായി ലഭിക്കും. ഇതിൽ 2 സ്ലീപ്പർ കോച്ചുകൾ 15ന് ചേർക്കും.പുനലൂർ–മധുര പാസഞ്ചർ (കൊല്ലം, തിരുവനന്തപുരം വഴി) (56700/01) ജൂൺ 30 മുതൽ എക്സ്പ്രസാകും.16729/30 ആണ് ട്രെയിനിന്റെ പുതിയ നമ്പർ. 

പുനലൂർ–മധുര എക്സ്പ്രസ് ഒരു മണിക്കൂറും മധുര–പുനലൂർ എക്സ്പ്രസ് 20 മിനിറ്റും വേഗം കൂട്ടും. ഒരു തേഡ് എസിയും 3 സ്ലീപ്പർ കോച്ചുകളും അധികമായി അനുവദിച്ചു. ഗുരുവായൂർ–പുനലൂർ പാസഞ്ചർ ഇന്റർസിറ്റി എക്സ്പ്രസ് ആയി മധുരയിലേക്കു നീട്ടുന്നതു റെയിൽവേയുടെ പരിഗണനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com