ADVERTISEMENT

കൊറോണ വൈറസ്  പ്രതിരോധിക്കാനുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ ഇടിവ് കുറഞ്ഞതിനാൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ മാർച്ച് 20 വരെ ടോയ് ട്രെയിൻ യാത്രകളുടെ എണ്ണം പകുതിയായി കുറച്ചു.

ഡാർജിലിംഗിനും ഘൂമിനുമിടയിൽ 10 കിലോമീറ്റർ അകലെയുള്ള ടോയ് ട്രെയിനുകളുടെ ജോയ്‌റൈഡുകൾ വിനോദ സഞ്ചാരികളുടെ ഇടയിൽ ഏറെ ജനപ്രിയമാണ്. എന്നാൽ കൊറോണ വൈറസ് കാരണം ഡാർജിലിംഗ് കുന്നുകളിൽ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞു വരികയാണ്. അതുകൊണ്ടാണ്  ഡാർജിലിംഗും ഘൂമിനും ഇടയിലുള്ള ടോയ് ട്രെയിനിലെ  പ്ലഷർ സവാരികളുടെ എണ്ണം കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽ‌വേയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എസ്. ചന്ദ പറഞ്ഞു.

എല്ലാ ദിവസവും, ഡിഎച്ച്ആർ ആറ് ജോയ് റൈഡുകൾ നടത്തുന്നുണ്ട് - മൂന്നു സ്റ്റീം എൻജിനുകൾ ആണ് നിലവിൽ ഡാർജിലിംഗിനും ഘൂമിനുമിടയിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ ഡീസൽ ലോക്കോകൾ ആണ്. ഇപ്പോൾ സ്റ്റീം എൻജിനുകൾ യാത്രകളിൽ നിന്ന് മാറ്റിയിരിക്കുന്നതിനാൽ, ജോയ് റൈഡിന് മൂന്നു ടോയ് ട്രെയിനുകൾ മാത്രമേ ഉണ്ടാകൂ.  ഡീസൽ ലോക്കോകൾ കൊറോണ വൈറസ് ഭീതി ഒഴിയുന്നത് വരെ മാറ്റി നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ന്യൂ ജൽപൈഗുരിയും ഡാർജിലിംഗും ഇടയിലുള്ള പതിവ് ഡിഎച്ച്ആർ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

ഹിമാലയത്തിന്റെ താഴ്വാരങ്ങളിലൂടെ യാത്രക്കാരെ മലനിരകളിലേക്കും ഡാർജിലിംഗിലെ പച്ചയായ തേയിലത്തോട്ടങ്ങളിലേക്കും കൊണ്ടുപോകുന്ന ജോയ് റൈഡുകൾ ആണ് ടോയ് ട്രയിനുകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റ് മലയോര വാസസ്ഥലങ്ങളെപ്പോലെ ഡാർജിലിംഗും ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ വേനൽക്കാല വാസസ്ഥലമായിരുന്നു. ഈ ടോയ് ട്രെയിൻ റെയിൽ‌വേ 1881 ൽ പൂർ‌ത്തിയാക്കി 1999 ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തി. ഇന്ന്‌, ഇന്ത്യയിൽ‌ അവശേഷിക്കുന്ന ചുരുക്കം ചില ഹെറിറ്റേജ് സ്റ്റീം ലോക്കോമോട്ടീവുകളും ഇതിലൂടെ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com