ADVERTISEMENT

കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിൽ  ബസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (എം‌എസ്‌ആർ‌ടി‌സി) ബ്രിഹൻ‌മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻ‌സ്‌പോർട്ടു (ബെസ്റ്റ്)മാണ് തങ്ങളുടെ ബസുകളില്‍ യാത്ര ചെയ്യുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ബസുകളിൽ യാത്രക്കാരെ യാത്ര നിന്ന് ചെയ്യാൻ അനുവദിക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നത്തിനുള്ള നടപടികളുടെ ഭാഗമായി ബസ്സുകളിൽ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും വേണ്ടിയാണ് ബസുകളില്‍ സീറ്റുകളില്‍ ഇരുന്നു യാത്ര ചെയ്യാവുന്നത്രയും മാത്രം ആളുകളെ കയറ്റിയാല്‍ മതിയെന്ന തീരുമാനം.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി വർദ്ധിക്കുകയും നിരവധി പേരെ ഐസോലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ലോക്കല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനങ്ങളില്‍ യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പ്രതിദിനം 35 ലക്ഷം യാത്രക്കാരുള്ള ബെസ്റ്റ്, മുംബൈയിലെ രണ്ടാമത്തെ വലിയ പൊതുഗതാഗത മാർഗമാണ്. പ്രതിദിനം 80 ലക്ഷത്തോളം യാത്രക്കാരാണ് ബസിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 65 ലക്ഷത്തോളം യാത്രക്കാര്‍ ദിനംപ്രതി യാത്ര ചെയ്യുന്ന എം‌എസ്‌ആർ‌ടി‌സിയാവട്ടെ, ഇരിപ്പിടങ്ങളിൽ മാറ്റം വരുത്താനും കൂടി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com