ADVERTISEMENT

ലോകത്താകെ കൊറോണ വൈറസ് പടരുമ്പോള്‍ സഞ്ചാരികള്‍ക്കായുള്ള പ്രവേശന വഴികള്‍ കൊട്ടിയടച്ച് എവറസ്റ്റ് കൊടുമുടിയും. ഈ വസന്തകാലത്ത് എവറസ്റ്റ് കയറാൻ ആരെയും അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്. ടിബറ്റൻ പീഠഭൂമിയിലുടനീളമുള്ള എല്ലാ യാത്രകൾക്കും പെർമിറ്റുകൾ നൽകുന്ന ഭരണ സമിതിയായ ചൈന ടിബറ്റ് മൌണ്ടെയ്‌നറിങ് അസോസിയേഷ(സിടിഎംഎ)നാണ് നിരോധനം പ്രഖ്യാപിച്ചത്.

എവറസ്റ്റ് ഉൾപ്പെടെ എല്ലാ മലകയറ്റ യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയ നേപ്പാളിന്‍റെ തീരുമാനത്തിനു പിന്നാലെയാണ് സിടിഎംഎയുടെ പ്രഖ്യാപനം. നേപ്പാളില്‍ 2020 ഏപ്രിൽ 30 വരെ വിസാ ഓണ്‍ അറൈവലും നിര്‍ത്തിവച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ പകർച്ചവ്യാധിയായതിനാലും ട്രെക്കിംഗ് നടത്തുന്നവര്‍ എപ്പോഴും ഒരുമിച്ച് യാത്ര ചെയ്യുന്നതിനാലും ഈ നിരോധനം ഏറെ അനിവാര്യമാണ്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയില്‍ പലപ്പോഴും ചെറിയ സ്ഥലങ്ങളിൽ ഭക്ഷണത്തിനും താമസത്തിനുമായി ട്രെക്കിംഗ് നടത്തുന്നവര്‍ ഒത്തുകൂടുന്നത് പതിവാണ്.

നേപ്പാളിൽ 1000 പേർക്ക് 0.7 എന്ന കണക്കിലാണ് ഡോക്ടർമാരുടെ എണ്ണം. രാജ്യത്തെ മിക്കവാറും എല്ലാ വീടുകളിലും ഏകദേശം മൂന്ന് തലമുറകൾ വരെ ഒരുമിച്ചു താമസിക്കുന്ന വീടുകളാണ് ഉള്ളത്. കൊറോണ അണുബാധയുണ്ടായാൽ വീട്ടിലുള്ള പ്രായമായവരെയാണ് അത് കൂടുതല്‍ ബാധിക്കുന്നത് എന്നതിനാല്‍ ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ.

എന്നാല്‍ അതിവേഗം പടരുന്ന കൊറോണ തടയാന്‍ ഈ നിരോധനം നിർണായകമാണെങ്കിലും നേപ്പാളിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കനത്ത പ്രഹരമേൽപ്പിക്കും. ദശലക്ഷക്കണക്കിന് രൂപയാണ് നേപ്പാളിന് ഇതിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com