sections
MORE

ഹൗസ് ബോട്ടുകൾ ഐസോലേഷന്‍ വാർഡാക്കാൻ തയാർ: എന്തിനും ഒപ്പമുണ്ടെന്ന് ഉടമകൾ

kumarakom
SHARE

കൊറോണയുടെ ഭീതിയിൽ ലോകം ആശങ്കയിലാണ്. വിദേശരാജ്യങ്ങളിലടക്കം കോവി‍ഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. എങ്ങനെയും ഇൗ മഹാമാരിയിൽ നിന്നും മുക്തിനേടാനുള്ള  പോരാട്ടത്തിലാണ് ലോകമൊന്നാകെ. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു ഇന്ത്യൻ റെയിൽവേ. ആരോഗ്യ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റെയിൽവേ അധികൃതർ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയത്. ഇൗ വാർത്തയ്ക്ക് പിന്നാലെയാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടു ഉടമകൾ മറ്റൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ ഹൗസ് ബോട്ടുകൾ ഐസോലേഷന്‍ വാർഡുകളാക്കുന്നതിനായി വിട്ട് നൽകാൻ തയാറാണെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.

kumarakom houseboats

കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി ഹൗസ്ബോട്ടുകൾ സജ്ജമാക്കിയിരുന്നു. നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഏതു സഹായത്തിനും ഞങ്ങളും ഒറ്റകെട്ടായി ഒപ്പമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ആലപുഴ ഹൗസ് ബോട്ട്  ഓണേഴ്സ് സമിതി അംഗങ്ങളായ സനീഷ് മോഹൻ, അനസ്സ്, ബഷീർ, ലൈജു എന്നിവർ. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സംഘാടകർ പറയുന്നു.

കൊവി‍ഡ് 19 : തകർന്നടിഞ്ഞ് വിനോദസഞ്ചാര മേഖല

പ്രളയങ്ങൾ ഏൽപിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണു പുതിയ പ്രതിസന്ധി. കോവിഡ് 19 ജില്ലയുടെ വിനോദസഞ്ചാര മേഖലയെ തകർത്തു. പ്രധാന വിനോദസഞ്ചാ‌‍ര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആയിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോൾ.സഞ്ചാരികൾ ഏറെ എത്താറുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും സ്ഥിതി വ്യത്യസ്തമാകില്ലെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും സംഘടനകളും.

കൂടുതൽ വിവരങ്ങൾ : 9072466663

                        8848869899

                        9946069200

                        9249410006

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA